Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രണ്ട് പതിറ്റാണ്ട് നീണ്ട സൈനിക സാന്നിധ്യത്തിന് അവസാനം: ഇറാഖില്‍നിന്ന് അമേരിക്കന്‍ സേന പൂര്‍ണമായി പിന്മാറുന്നു

രണ്ട് പതിറ്റാണ്ട് നീണ്ട സൈനിക സാന്നിധ്യത്തിന് അവസാനം: ഇറാഖില്‍നിന്ന് അമേരിക്കന്‍ സേന പൂര്‍ണമായി പിന്മാറുന്നു

വാഷിങ്ടണ്‍: രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സൈനിക ദൗത്യം അവസാനിപ്പിച്ച് ഇറാഖിലെ അവസാന താവളങ്ങളില്‍നിന്നും അമേരിക്കന്‍ സേന പൂര്‍ണമായി പിന്മാറുന്നു. ബുധനാഴ്ചയോടെ ശേഷിക്കുന്ന സൈനിക താവളങ്ങള്‍ കൂടി യുഎസ് ഒഴിയുന്നതോടെ ഇറാഖിലെ അമേരിക്കന്‍ സൈനിക സാന്നിധ്യത്തിന് ഔദ്യോഗികമായി തിരശ്ശീല വീഴും. അതേസമയം, യുഎസ് സേനയുടെ നിര്‍ണായകമായ ഈ പിന്മാറ്റത്തെ ഇറാന് ലഭിച്ച വിജയമായി ടെഹ്‌റാന്‍ ആഘോഷിക്കുമ്പോള്‍, ഇസ്ലാമിക് സ്റ്റേറ്റിനും (ഐ.എസ്) ഇറാന്‍ അനുകൂല സായുധ ഗ്രൂപ്പുകള്‍ക്കും സ്വാധീനം ഉറപ്പിക്കാന്‍ ഇത് കളമൊരുക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

2003-ല്‍ സദ്ദാം ഹുസൈന്‍ ഭരണകൂടത്തെ പുറത്താക്കാനാണ് അമേരിക്കന്‍ സേന ആദ്യമായി ഇറാഖില്‍ അധിനിവേശം നടത്തിയത്. തുടര്‍ന്ന് ഷിയാ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അധികാരത്തിലേറ്റിയ യുഎസ്, വിമതര്‍ക്കെതിരായ പോരാട്ടങ്ങള്‍ക്കൊടുവില്‍ 2011-ല്‍ പിന്മാറിയിരുന്നു. എന്നാല്‍ 2014 മുതല്‍ 2017 വരെയുള്ള കാലയളവില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി ശക്തമായതോടെ ഇറാഖി സേനയെ സഹായിക്കാനായി യുഎസ് സൈന്യം വീണ്ടും തിരിച്ചെത്തി.

അടുത്തിടെ അമേരിക്കയുമായും ഇറാനുമായും ഇറാഖ് നയതന്ത്ര ബന്ധം പുലര്‍ത്തിയിരുന്നെങ്കിലും, ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രോക്‌സി യുദ്ധഭൂമിയായി ഇറാഖ് പലപ്പോഴും മാറി. 2020-ല്‍ ബാഗ്ദാദ് വിമാനത്താവളത്തില്‍ വെച്ച് മുതിര്‍ന്ന ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. തുടര്‍ന്ന് ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകളും യുഎസ് സേനയും തമ്മില്‍ നിരന്തരം ആക്രമണങ്ങള്‍ നടന്നു. ഈ വര്‍ഷം വിവിധ പോരാട്ടങ്ങളില്‍ കൊല്ലപ്പെട്ട 18 യുഎസ് സൈനികരില്‍ ഏഴു പേരുടെ മരണം ഇറാഖിലായിരുന്നു. ജൂലൈയില്‍ എര്‍ബിലിലെ താവളത്തില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആര്‍മി സര്‍ജന്റാണ് ഇറാഖില്‍ ജീവന്‍ നഷ്ടപ്പെട്ട അവസാനത്തെ യുഎസ് സൈനികന്‍.

യുഎസ് പിന്മാറ്റത്തെ തങ്ങളുടെ സഖ്യമായ 'റെസിസ്റ്റന്‍സ് ആക്‌സിസിന്റെ' വിജയമായാണ് ഇറാന്‍ വിശേഷിപ്പിക്കുന്നത്. അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുന്നതോടെ പ്രദേശത്ത് ശാശ്വതമായ സമാധാനം ഉണ്ടാകുമെന്നാണ് ഇറാനിയന്‍ അധികൃതരുടെ അവകാശവാദം.

എന്നാല്‍ അമേരിക്കന്‍ സേനയുടെ പിന്മാറ്റം ഇസ്ലാമിക് സ്റ്റേറ്റിന് വീണ്ടും കരുത്താര്‍ജ്ജിക്കാന്‍ അവസരമൊരുക്കുമെന്ന് ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. യുഎസ് രഹസ്യാന്വേഷണ വിവരങ്ങളുടെയും ഡ്രോണ്‍, ലോജിസ്റ്റിക്കല്‍ പിന്തുണയുടെയും അഭാവം നിലവില്‍ സ്ലീപ്പര്‍ സെല്ലുകളായി പ്രവര്‍ത്തിക്കുന്ന ഐ.എസ് തീവ്രവാദികള്‍ക്ക് പുനഃസംഘടിക്കാന്‍ വഴിതുറക്കുമെന്ന് കുര്‍ദിഷ് കമാന്‍ഡര്‍ സര്‍വാന്‍ ബര്‍സാനി വ്യക്താമാക്കി.

Related articles

See all
Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

Popular News

യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപ് ഇറാനെ ആക്രമിക്കില്ല; വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കു...

Save your stories

Sign in