Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

റഷ്യയ്ക്കെതിരെ യു.എസ് ഉപരോധം കടുപ്പിച്ചു: ബില്ലില്‍ ഒപ്പുവെച്ച് ട്രംപ്; ഇന്ത്യക്കും ചൈനയ്ക്കും 100% തീരുവ ഭീഷണി

റഷ്യയ്ക്കെതിരെ യു.എസ് ഉപരോധം കടുപ്പിച്ചു: ബില്ലില്‍ ഒപ്പുവെച്ച് ട്രംപ്; ഇന്ത്യക്കും ചൈനയ്ക്കും 100% തീരുവ ഭീഷണി

യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്ക്കെതിരെ കടുത്ത ഉപരോധങ്ങള്‍ ചുമത്തുന്ന പുതിയ ബില്ലില്‍ യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. റഷ്യന്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുക എന്ന ലക്ഷ്യത്തോടെ യു.എസ് കോണ്‍ഗ്രസ് പാസാക്കിയ ഈ നിയമം, റഷ്യയില്‍ നിന്ന് എണ്ണയും വാതകവും വാങ്ങുന്ന ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും. ഈ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് 100 ശതമാനം വരെ തീരുവ ചുമത്താന്‍ ട്രംപിന് നിയമം പൂര്‍ണ്ണ അധികാരം നല്‍കുന്നുണ്ട്.

റഷ്യന്‍ ഊര്‍ജ്ജ-പ്രതിരോധ മേഖലകളെയും, ഉപരോധം മറികടക്കാന്‍ റഷ്യ ഉപയോഗിക്കുന്ന 'ഷാഡോ ഫ്‌ലീറ്റ്' ടാങ്കറുകളെയും ലക്ഷ്യമിടുന്നതാണ് പുതിയ നിയമനിര്‍മ്മാണം. പ്രതിനിധി സഭയില്‍ കടുത്ത വോട്ടെടുപ്പിനൊടുവിലാണ് ബില്‍ പാസായത്. ഉടന്‍ തന്നെ ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ ഉയര്‍ന്ന തീരുവ ചുമത്തില്ലെങ്കിലും, ആവശ്യമെങ്കില്‍ ഏതു നിമിഷവും കര്‍ശന നടപടിയെടുക്കാന്‍ ട്രംപിന് സാധിക്കും. അതേസമയം, രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊര്‍ജ്ജ ഭദ്രതയ്ക്കാണ് മുന്‍ഗണനയെന്നും റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Related articles

See all
Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

ആപ്പിൾ ഇന്റലിജൻസ് ഒടുവിൽ ചൈനയിലേക്ക്; അലിബാബയുമായി കൈകോർത്ത് ആപ്പിൾ

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

Save your stories

Sign in