Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇറാനില്‍ പതിനൊന്നാം ദിനവും യു.എസ് വ്യോമാക്രമണം; ആണവ കേന്ദ്രങ്ങളില്‍ ബോംബിടുമെന്ന് ട്രംപിന്റെ ഭീഷണി

ഇറാനില്‍ പതിനൊന്നാം ദിനവും യു.എസ് വ്യോമാക്രമണം; ആണവ കേന്ദ്രങ്ങളില്‍ ബോംബിടുമെന്ന് ട്രംപിന്റെ ഭീഷണി

തെഹ്റാന്‍: ഇറാനിലെ വിവിധ നഗരങ്ങള്‍ ലക്ഷ്യമിട്ട് തുടര്‍ച്ചയായ പതിനൊന്നാം ദിവസവും അമേരിക്ക ശക്തമായ വ്യോമാക്രമണം തുടര്‍ന്നു. ആക്രമണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇറാന്റെ ആണവ നിലയങ്ങളില്‍ ബോംബിടുമെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. 3,700 കോടി ഡോളറോളമാണ് യുദ്ധത്തിനായി അമേരിക്ക ഇതുവരെ ചെലവഴിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസങ്ങളില്‍ തുറമുഖ നഗരങ്ങളെയും ദ്വീപുകളെയും കേന്ദ്രീകരിച്ചായിരുന്നു യു.എസ് ആക്രമണമെങ്കില്‍, ഇന്ന് തലസ്ഥാനമായ തെഹ്റാന്‍, തബ്രീസ്, ബലൂച് മേഖലകളിലേക്കും വ്യോമാക്രമണം വ്യാപിപ്പിച്ചു. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് നീക്കമെന്ന് അമേരിക്ക അവകാശപ്പെടുന്നുണ്ടെങ്കിലും സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി കുവൈത്തിലെ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ തിരിച്ചടി നല്‍കി. മേഖലയിലെ പ്രധാന വൈദ്യുത, ജലശുദ്ധീകരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണത്തെ ജി.സി.സി രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു. ഹോര്‍മുസ് കടലിടുക്കിലെ വ്യോമ-നാവിക പാതകളില്‍ യുദ്ധഭീതി അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം ഇറാന്‍ ഒരു ചരക്കുകപ്പലിന് നേരെ ആക്രമണം നടത്തിയിരുന്നു. ഇതിന് പുറമെ സൗദി അറേബ്യക്കെതിരെ ഹൂതികള്‍ ഏര്‍പ്പെടുത്തിയ ഉപരോധം കൂടി വന്നതോടെ ഹോര്‍മുസിലെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായി. കടലിടുക്കിലെ ഗതാഗതം തടസ്സപ്പെട്ടത് ആഗോള എണ്ണ വിപണിയെയും എണ്ണവിലയെയും സാരമായി ബാധിച്ചിട്ടുണ്ട്.

Related articles

See all
Popular News

ഇന്ത്യയ്ക്ക് കനത്ത ആശ്വാസം; റഷ്യക്കും ഇറാനുമെതിരായ ഉപരോധങ്ങളിലും തീരുവകളിലും ഇളവുമായി ട്രം...

Popular News

ചുമതലയേറ്റു അഞ്ചാം നാൾ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പടിയിറങ്ങി; ചരിത്രത്തിലെ ഏറ്റവും കുറഞ്...

Popular News

അമേരിക്കന്‍ എലിമെന്ററി സ്‌കൂളില്‍ വെടിവയ്പ്പ്: നാല് പേര്‍ കൊല്ലപ്പെട്ടു; പതിനാറുകാരനായ അക്...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Save your stories

Sign in