Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മോദിയുടെ റഡാര്‍-മേഘസിദ്ധാന്തത്തെ പരിഹസിച്ച് ഊര്‍മ്മിള മണ്ഡോദ്കര്‍

മോദിയുടെ റഡാര്‍-മേഘസിദ്ധാന്തത്തെ പരിഹസിച്ച് ഊര്‍മ്മിള മണ്ഡോദ്കര്‍
മോദിയുടെ റഡാര്‍-മേഘസിദ്ധാന്തത്തെ പരിഹസിച്ച് ബോളിവുഡ് നടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഊര്‍മ്മിള മണ്ഡോദ്കറും. തന്‍റെ വളര്‍ത്തുനായയുടെ ചിത്രത്തിനൊപ്പമാണ് ആരുടെയും പേരെടുത്ത് പറയാതെ ഊര്‍മ്മിളയുടെ പരിഹാസ ട്വീറ്റ്. ദൈവത്തിനു നന്ദി പറഞ്ഞാണ് ട്വീറ്റ് ആരംഭിക്കുന്നത്. "മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമായതിനാല്‍ എന്‍റെ അരുമയായ റോമിയോയ്ക്ക് കൃത്യമായി റഡാര്‍ സിഗ്‌നലുകള്‍ ലഭിക്കുന്നുണ്ട്" എന്നായിരുന്നു പട്ടിക്കുട്ടിക്കൊപ്പമുള്ള ചിത്രത്തോടൊപ്പമുള്ള ഊര്‍മ്മിളയുടെ ട്വീറ്റ്. ഒരു വാര്‍ത്താചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ബാലാക്കോട്ട് ആക്രമണത്തെ കുറിച്ചു വെളിപ്പെടുത്തല്‍ നടത്തിയത്. മേഘങ്ങളും മഴയുമുള്ളപ്പോള്‍ പാകിസ്ഥാന്റെ റഡാറുകളില്‍ വിമാനങ്ങള്‍ കാണപ്പെടില്ലെന്നും ആക്രമണത്തിന് ഉചിതമായ സമയം ഇതു തന്നെയാണെന്നു നിര്‍ദേശം നല്‍കിയത് താനാണെന്നും മോദി അവകാശപ്പെട്ടു. ഇതാണ് വലിയ വിമര്‍ശനങ്ങള്‍ക്കും പരിഹാസത്തിനും കാരണമായത്.

Related articles

See all
Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Popular News

ഗ്യാനേഷ് കുമാറിനെതിരെ എൻ.എസ്.യു.ഐ മാർച്ചും പ്രതിഷേധവും; ബാരിക്കേഡുകൾ തകർത്ത് വിദ്യാർഥികൾ

Sports

ബംഗളൂരുവിൽ മഴക്കളി; ടി20 ട്രോഫി പങ്കുവെച്ച് ഇന്ത്യയും വെസ്റ്റ് ഇൻഡീസും

Popular News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എൻ.എസ്.യു.ഐ; ഡൽഹിയിൽ ഇന്ന് പ്രതിഷേധ മാർ...

Save your stories

Sign in