Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഉണ്ണിയേട്ടന്‍ ഫ്രം ടാന്‍സാനിയ കേരളത്തിലെത്തി

ഉണ്ണിയേട്ടന്‍ ഫ്രം ടാന്‍സാനിയ കേരളത്തിലെത്തി
ലിപ്‌സിങ്ക് വിഡിയോകളിലൂടെ ലോകശ്രദ്ധ നേടിയ ടാന്‍സാനിയന്‍ താരം കിലി പോള്‍ കേരളത്തിലെത്തി. കുറച്ചു നാള്‍ കേരളത്തിലുണ്ടാകുമെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ കിലി, തന്റെ ആദ്യ മലയാള സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. സതീഷ് തന്‍വി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കിലി പോള്‍ അഭിനയിക്കാനൊരുങ്ങുന്നത്. പ്രൊഡക്ഷന്‍ നമ്പര്‍ 1 എന്നാണ് ചിത്രത്തിന് താല്ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. കേരളത്തില്‍ കിലിക്ക് നിരവധി ആരാധകരുണ്ട്. കിലി പോളിനെ, മലയാളികള്‍ 'ഉണ്ണിയേട്ടന്‍' എന്ന ഓമനപ്പേരിലാണ് വിളിക്കുന്നത്. കിലിക്കും ആ വിളി ഏറെ ഇഷ്ടമാണ്. അതുകൊണ്ടു തന്നെ മലയാളം പാട്ടുകളുടെ ലിപ്‌സിങ്ക് വീഡിയോകള്‍ 'ഉണ്ണിയേട്ടന്‍' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റ് ചെയ്യുന്നത്. കിലി പോളിന്റെ കേരളത്തിലേക്കുള്ള വരവിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്. കേരളത്തിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപ് വിമാനത്തിൽ നിന്നുള്ള ചിത്രം കിലി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. 'ഉണ്ണിയേട്ടനെ' ബിഗ് സ്ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ മലയാളി ആരാധകർ.

Related articles

See all
Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും...

Popular News

ദേശീയ അവാർഡ് നിറവിൽ വൈക്കം വിജയലക്ഷ്മി; ചേർത്തുപിടിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

Save your stories

Sign in