Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരളത്തെ വിസ്മരിച്ച് കേന്ദ്ര ബജറ്റ്; പാര്‍ലമെന്റിന് മുന്നില്‍ യുഡിഎഫ് എംപിമാരുടെ ശക്തമായ പ്രതിഷേധം

കേരളത്തെ വിസ്മരിച്ച് കേന്ദ്ര ബജറ്റ്; പാര്‍ലമെന്റിന് മുന്നില്‍ യുഡിഎഫ് എംപിമാരുടെ ശക്തമായ പ്രതിഷേധം
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കേരളത്തോട് കാട്ടിയ കടുത്ത അവഗണനയ്ക്കെതിരെ യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നിലപാട് 'കേരള വിരുദ്ധ'മാണെന്ന് എംപിമാര്‍ കുറ്റപ്പെടുത്തി. സംസ്ഥാനം ദീര്‍ഘകാലമായി ഉന്നയിക്കുന്ന എയിംസ് (AIIMS), അതിവേഗ റെയില്‍വേ പാത തുടങ്ങിയ നിര്‍ണ്ണായക പദ്ധതികള്‍ക്ക് ബജറ്റില്‍ അനുമതി നല്‍കാത്തത് പ്രതിഷേധത്തിന് കാരണമായി. കൃത്യമായി നികുതിയടയ്ക്കുന്ന കേരളത്തിലെ ജനതയെ കേന്ദ്ര സര്‍ക്കാര്‍ പാടെ വിസ്മരിച്ചിരിക്കുകയാണെന്നും, ഒരു സംസ്ഥാനം ഈ രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്ന് പോലും ഓര്‍ക്കാത്ത രീതിയിലാണ് ബജറ്റ് പ്രഖ്യാപനമെന്നും എംപിമാര്‍ പറഞ്ഞു. ബജറ്റിലെ ഈ വിവേചനത്തിനെതിരെ മൗനം പാലിക്കാനാവില്ലെന്ന് വ്യക്തമാക്കിയ എംപിമാര്‍, വരും ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്ന് അറിയിച്ചു. പ്ലക്കാര്‍ഡുകള്‍ ഏന്തിയും മുദ്രാവാക്യങ്ങള്‍ വിളിച്ചും നടന്ന പ്രതിഷേധത്തിന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി നേതൃത്വം നല്‍കി. എംപിമാരായ ഡീന്‍ കുര്യാക്കോസ്, വി കെ ശ്രീകണ്ഠന്‍, എം കെ രാഘവന്‍, അബ്ദുല്‍ സമദാനി, ആന്റോ ആന്റണി, ഹൈബി ഈഡന്‍, എന്‍ കെ പ്രേമചന്ദ്രന്‍, ഇ ടി മുഹമ്മദ് ബഷീര്‍, ബെന്നി ബഹനാന്‍, കൊടിക്കുന്നില്‍ സുരേഷ്, ജെബി മേത്തര്‍, അഡ്വക്കേറ്റ് ഹാരിസ് ബിരാന്‍ തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷ...

Save your stories

Sign in