Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണഘടനയെ ചോദ്യം ചെയ്യുന്നു: രമേശ് ചെന്നിത്തല

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണഘടനയെ ചോദ്യം ചെയ്യുന്നു: രമേശ് ചെന്നിത്തല

തിരഞ്ഞെടുപ്പ് കമ്മീഷനെ നേരില്‍ കാണണമെന്ന ആവശ്യവുമായി എത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കിയ നടപടി ജനാധിപത്യത്തെ ചവിട്ടിയരയ്ക്കലാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 

പ്രതിപക്ഷ നേതാവിനെയും ജനപ്രതിനിധികളായ എം.പിമാരെയും കാണാന്‍ കഴിയില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് തികഞ്ഞ ധിക്കാരവും ഇന്ത്യയിലെ ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. നിഷ്പക്ഷവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകള്‍ക്ക് ചുക്കാന്‍ പിടിക്കേണ്ട കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓരോ നടപടിയും സംശയാസ്പദമാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നടപടികളെ മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ പരസ്യമായി ചോദ്യം ചെയ്യുന്ന അവസ്ഥ വരെയുണ്ടായി. ഇതോടെ മഹത്തായ ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യത തന്നെ പൂര്‍ണ്ണമായും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

'താങ്കള്‍ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കരുത്' എന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോട് നേരിട്ട് പറയാനാണ് രാഹുല്‍ ഗാന്ധിയും മറ്റ് നേതാക്കളും എത്തിയത്. എന്നാല്‍ പ്രതിപക്ഷ നേതാവിനെയും എം.പിമാരെയും കാണാന്‍ കൂട്ടാക്കാത്ത തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയെയാണ് ചോദ്യം ചെയ്യുന്നത്.

ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി തടയാനുള്ള വലിയ പോരാട്ടത്തിനാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്നത്. അതിനെ അറസ്റ്റു കൊണ്ടും പോലീസ് ബലപ്രയോഗം കൊണ്ടും ഇല്ലാതാക്കാമെന്ന വ്യാമോഹമൊന്നും നരേന്ദ്ര മോദി സര്‍ക്കാരിന് വേണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

2001-ന് ശേഷമുള്ള ഏറ്റവും വരണ്ട കാലവർഷങ്ങളിലൊന്ന്; രാജ്യത്ത് ലഭിച്ചത് ശരാശരിയുടെ 87% മഴ മാത...

Save your stories

Sign in