Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

K Muraleedharan| പൊലീസ് മര്‍ദ്ദനത്തിന് പിന്നില്‍ അധോലോക-മാഫിയ ബന്ധം; ഉത്തരവാദികളെ പുറത്താക്കും വരെ സമരം: കെ. മുരളീധരന്‍

K Muraleedharan| പൊലീസ് മര്‍ദ്ദനത്തിന് പിന്നില്‍ അധോലോക-മാഫിയ ബന്ധം; ഉത്തരവാദികളെ പുറത്താക്കും വരെ സമരം: കെ. മുരളീധരന്‍
തിരുവനന്തപുരം: കേരളത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ കൊടിയ മര്‍ദ്ദനം തുടരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഇത് സിസ്റ്റത്തിന്റെയും അതിനെ നിയന്ത്രിക്കുന്നവരുടെയും കുഴപ്പമാണ്. പൊലീസിലെ ഒരു വിഭാഗത്തിന് അധോലോക-മയക്കുമരുന്ന് മാഫിയകളുമായി ബന്ധമുണ്ടെന്നും, ഇതിനെ നയിക്കുന്നത് ഒരു എ.ഡി.ജി.പി. ആണെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് പ്രതിഷേധ ജനകീയ സംഗമം മ്യൂസിയം പൊലീസ് സ്റ്റേഷനുമുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസില്‍ ഒരു ഗുണ്ടാ-മാഫിയാ സംഘം രൂപപ്പെട്ടിരിക്കുന്നു. അതോടെ പൊലീസിലെ കണ്ടകശനി ആരംഭിച്ചു. ഈ കണ്ടകശനി മുഖ്യമന്ത്രി പിണറായി വിജയനെയും കൊണ്ടുപോകും. പൊലീസ് മര്‍ദ്ദനത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ പുറത്താക്കും വരെ കോണ്‍ഗ്രസ് സമരം തുടരും. തെരുവ് ഗുണ്ടകളെപ്പോലെ പെരുമാറിയ ആ നാല് പോലീസ് ഉദ്യോഗസ്ഥരെ പുറത്താക്കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉണ്ടാകാതിരിക്കാന്‍ സി.പി.എമ്മും ആര്‍.എസ്.എസും തമ്മില്‍ കള്ളക്കളി നടത്തുന്നുവെന്നും, ആ കള്ളക്കളിയും അവിശുദ്ധ കൂട്ടുകെട്ടും കേരളത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെടുത്തുമെന്നും കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in