Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

RUSSIAN-UKRAINE WAR| റഷ്യന്‍ വ്യോമസേനാ കേന്ദ്രങ്ങളില്‍ യുക്രെയ്ന്‍ വ്യോമാക്രമണം; ആക്രമണം സമാധാന ചര്‍ച്ചകള്‍ നടക്കാനിരിക്കെ

RUSSIAN-UKRAINE WAR| റഷ്യന്‍ വ്യോമസേനാ കേന്ദ്രങ്ങളില്‍ യുക്രെയ്ന്‍ വ്യോമാക്രമണം; ആക്രമണം സമാധാന ചര്‍ച്ചകള്‍ നടക്കാനിരിക്കെ
  റഷ്യന്‍ വ്യോമസേനാ കേന്ദ്രങ്ങൡ യുക്രെയ്ന്‍ വ്യോമാക്രമണം. സമാധാന ചര്‍ച്ചകള്‍ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് യുക്രെയ്‌ന്റെ അപ്രതീക്ഷീത നീക്കം. ആക്രമണത്തില്‍ നിരവധി റഷ്യന്‍ പോര്‍വിമാനങ്ങള്‍ കത്തിനശിച്ചു. റഷ്യക്കെതിരെ യുക്രെയ്ന്‍ നടത്തിയ ആക്രമണങ്ങളില്‍ ഏറ്റവും രൂക്ഷമായ ആക്രമണമാണ് ഇന്ന് നടന്നിരിക്കുന്നത്. അപ്രതീക്ഷിത ആക്രമണത്തിനായി റഷ്യ തയ്യാറെടുക്കുന്നതായി വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധമെന്ന നിലയിലാണ് ആക്രമണം നടത്തിയതെന്ന് യുക്രെയ്ന്‍ അറിയിച്ചു. ആക്രമണത്തെ അത്യുജ്ജ്വലം എന്നാണ് യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി വിശേഷിപ്പിച്ചത്. റഷ്യയുടെ നിര്‍ദേശപ്രകാരം ഇന്ന് ഇസ്താംബൂളില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് യുക്രെയ്ന്‍ ആക്രമണം. ഇത് സമാധാന ചര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. റഷ്യന്‍ മിലിട്ടറി ബേസിലേക്ക് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനായി 117 ഡ്രോണുകളാണ് യുക്രെയ്ന്‍ ഉപയാഗിച്ചത്.

Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

Save your stories

Sign in