Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

V D Satheesan| നൂറില്‍ അധികം സീറ്റുമായി യു.ഡി.എഫ് കേരളത്തില്‍ അധികാരത്തില്‍ വരും; മഹാ യുദ്ധത്തിന് പുറപ്പെടുകയാണെന്ന് വി.ഡി. സതീശന്‍

V D Satheesan| നൂറില്‍ അധികം സീറ്റുമായി യു.ഡി.എഫ് കേരളത്തില്‍ അധികാരത്തില്‍ വരും; മഹാ യുദ്ധത്തിന് പുറപ്പെടുകയാണെന്ന് വി.ഡി. സതീശന്‍
  ദുബായ്: നൂറില്‍ അധികം സീറ്റുകള്‍ നേടി യു.ഡി.എഫ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. യു.ഡി.എഫ്. ഒരു മഹാ യുദ്ധത്തിന് പുറപ്പെടുകയാണെന്നും ഈ യുദ്ധം ജയിച്ചേ മതിയാകൂവെന്നും വി ഡി സതീശന്‍ പറഞ്ഞു. യുഎഇ ഇന്‍കാസ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ വെറും യു.ഡി.എഫ് അല്ലെന്നും ടീം യു.ഡി.എഫ് ആണെന്നും അദ്ദേഹം വ്യക്തമാക്കി. നേതാക്കളല്ല പ്രധാനമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം കോണ്‍ഗ്രസ് പാര്‍ട്ടിയാണ് വലുതെന്നും കൂട്ടിച്ചേര്‍ത്തു. നിലവിലെ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയാല്‍ മാത്രം പോരെന്നും, പുതിയ കേരളത്തിനായി വിദഗ്ദ്ധരും വിദ്യാഭ്യാസ പ്രമുഖരും ഉള്‍പ്പെടുന്ന സംഘം ചേര്‍ന്ന് പദ്ധതികള്‍ തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു. യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ജനുവരി മാസത്തില്‍ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി കടിപിടി കൂടാതെ എല്ലാവരും ഒരുമിച്ച് നില്‍ക്കുമെന്നും വിജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

കോവളം സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ; 16 കാരി നേരിട്ടത് കൊടും ക്രൂരത, കേ...

Popular News

കിഫ്ബി കടമെടുപ്പ്: ഉയർന്ന പലിശബാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും കിഫ്ബിക്ക് അധിക ഗാര...

Popular News

'രാഷ്ട്രീയ പാരമ്പര്യമില്ലാത്തവര്‍ മന്ത്രിമാരായാല്‍ ഇതാണ് കുഴപ്പം'; ഗണ്‍മാന്റെ മൊഴിമാറ്റത്ത...

Popular News

സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികളുടെ വിമര്‍ശനം; ക്ഷുഭിതനായി പിണറ...

Save your stories

Sign in