Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Rain| തുലാവര്‍ഷം വരുന്നു; അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Rain| തുലാവര്‍ഷം വരുന്നു; അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം വിടവാങ്ങുന്നതിന്റെ സൂചനയായി സംസ്ഥാനത്ത് മഴ കനക്കുന്നു. തുലാവര്‍ഷത്തിന് മുന്നോടിയായാണ് മഴ ശക്തമാവുന്നത്. ഇന്നും നാളെയും (ബുധന്‍, വ്യാഴം) സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ (വ്യാഴാഴ്ച) നാല് ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. ഈ ദിവസങ്ങളില്‍ ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. അടുത്ത രണ്ട് ദിവസത്തിനകം തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം സംസ്ഥാനത്ത് നിന്ന് പൂര്‍ണ്ണമായും വിടവാങ്ങുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. തുലാവര്‍ഷത്തിനുള്ള അന്തരീക്ഷ ഘടകങ്ങള്‍ നിലവില്‍ അനുകൂലമാണ്. കേരളത്തിലെ നിലവിലെ മഴ, കാലവര്‍ഷത്തിന്റെ വിടവാങ്ങലിനെയും തുലാവര്‍ഷത്തിന്റെ തുടക്കത്തെയും സൂചിപ്പിക്കുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ നിലവിലുള്ള ചക്രവാതച്ചുഴി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. കന്യാകുമാരി തീരം വഴി തെക്ക് കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപ് മേഖലയ്ക്കും മുകളില്‍ കേരള-തെക്കന്‍ കര്‍ണാടക തീരത്തിനു സമീപം ഞായറാഴ്ചയോടെ ഈ ചക്രവാതച്ചുഴി ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. ഇത് അടുത്ത ദിവസങ്ങളില്‍ മഴയുടെ തീവ്രത കൂടാന്‍ കാരണമായേക്കാം. തീരദേശവാസികളും മലയോര മേഖലയിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

Related articles

See all
Popular News

കോവളം സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ; 16 കാരി നേരിട്ടത് കൊടും ക്രൂരത, കേ...

Popular News

കിഫ്ബി കടമെടുപ്പ്: ഉയർന്ന പലിശബാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും കിഫ്ബിക്ക് അധിക ഗാര...

Popular News

'രാഷ്ട്രീയ പാരമ്പര്യമില്ലാത്തവര്‍ മന്ത്രിമാരായാല്‍ ഇതാണ് കുഴപ്പം'; ഗണ്‍മാന്റെ മൊഴിമാറ്റത്ത...

Popular News

സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികളുടെ വിമര്‍ശനം; ക്ഷുഭിതനായി പിണറ...

Save your stories

Sign in