Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

TRUMP VISITS TEXAS| ടെക്‌സസിലെ പ്രളയ മേഖല സന്ദര്‍ശിച്ച് ട്രംപ്; രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയില്ലെന്ന് ന്യായീകരണം

TRUMP VISITS TEXAS|  ടെക്‌സസിലെ പ്രളയ മേഖല സന്ദര്‍ശിച്ച് ട്രംപ്; രക്ഷാ പ്രവര്‍ത്തനത്തില്‍ വീഴ്ചയില്ലെന്ന് ന്യായീകരണം
മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ സംഭവിച്ച ടെക്‌സസിലെ കെര്‍ കൗണ്ടിലെ പ്രഭവകേന്ദ്രങ്ങള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും സന്ദര്‍ശിച്ചു. പ്രഭവകേന്ദ്ര സന്ദര്‍ശനത്തിന് ശേഷം ഇരുവരും പ്രാദേശിക ഉദ്യോഗസ്ഥരുമായി വട്ടമേശ സമ്മേളനം നടത്തി. ഗവര്‍ണര്‍ ഗ്രെഗ് ആബട്ട്, സെനറ്റര്‍മാരായ ജോണ്‍ കോര്‍ണിന്‍, ടെഡ് ക്രൂസ് എന്നിവരും പങ്കെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹൗസ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തു. അതേസമയം മാരകമായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, മതിയായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നോ എന്നും, വെള്ളപ്പൊക്കത്തിന് മുമ്പ് ചിലരെ ഒഴിപ്പിച്ചത് എന്തുകൊണ്ടാണെന്നും ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ദുരന്തത്തില്‍ ഏകദേശം 160 പേരെ ഇപ്പോഴും കാണാനില്ല. പേമാരിയില്‍ ഗ്വാഡലൂപ് നദിയിലെ ജലനിരപ്പ് 2 മണിക്കൂര്‍ കൊണ്ട് 8 മീറ്റര്‍ വരെ കുതിച്ചുയര്‍ന്നതോടെയാണ് മിന്നല്‍ പ്രളയമുണ്ടായത്. ടെക്‌സസിലെ പ്രധാന മലയോര വിനോദ സഞ്ചാര കേന്ദ്രമായ ഇവിടെ അവധി ദിവസമായതിനാല്‍ ധാരാളം പേര്‍ എത്തിയിരുന്നു.

Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

Save your stories

Sign in