Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'എഐ അല്ല എസ്‌ഐ'; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാറ്റി സൂപ്പര്‍ ഇന്റലിജന്‍സ് ആക്കണം: ആവശ്യവുമായി ട്രംപ്

'എഐ അല്ല എസ്‌ഐ'; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാറ്റി സൂപ്പര്‍ ഇന്റലിജന്‍സ് ആക്കണം: ആവശ്യവുമായി ട്രംപ്

ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) എന്ന പദത്തിന് പകരം 'സൂപ്പര്‍ ഇന്റലിജന്‍സ്' (എസ്.ഐ) എന്ന് അമേരിക്ക ഔദ്യോഗികമായി പുനര്‍നാമകരണം ചെയ്യുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്കില്‍ ആരംഭിച്ച ഐക്യരാഷ്ട്ര സംഘടന (യു.എന്‍) ജനറല്‍ അസംബ്ലിയുടെ 81-ാം സെഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനിമുതല്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകളിലെല്ലാം എ.ഐ എന്നതിന് പകരം സൂപ്പര്‍ ഇന്റലിജന്‍സ് എന്നാകും ഉപയോഗിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

'ആര്‍ട്ടിഫിഷ്യല്‍' (കൃത്രിമം) എന്ന വാക്ക് സാങ്കേതികവിദ്യയുടെ യഥാര്‍ത്ഥ ശേഷിയെ ചെറുതായി കാണിക്കുന്ന ഒന്നാണെന്നും, ഇത് അത്ഭുതപ്പെടുത്തുന്ന സാങ്കേതിക മുന്നേറ്റമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എ.ഐയുടെ വളര്‍ച്ചയെക്കുറിച്ചുള്ള ടെക് വിദഗ്ദ്ധരുടെ ആശങ്കകളെ തള്ളിക്കളഞ്ഞ ട്രംപ്, ഇത് മുന്‍കാല വ്യാവസായിക വിപ്ലവങ്ങളേക്കാള്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും ഇതിനെ നിയന്ത്രിക്കാനുള്ള ഏതൊരു ആഗോള നീക്കത്തെയും അമേരിക്ക എതിര്‍ക്കുമെന്നും പ്രഖ്യാപിച്ചു. ആഗോളതലത്തില്‍ സമാധാനം പുലര്‍ത്തുന്നതില്‍ ഐക്യരാഷ്ട്രസഭ പൂര്‍ണ്ണമായും പരാജയപ്പെട്ടതായി ട്രംപ് കുറ്റപ്പെടുത്തി. ഇടതുപക്ഷ അജണ്ടകളാണ് യു.എന്‍ മുന്നോട്ടുവെക്കുന്നതെന്നും നിലവിലെ കാലാവസ്ഥാ നയങ്ങള്‍ തട്ടിപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

ഇറാനുമായി പുതിയ ആണവ കരാറിലെത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വരാനിരിക്കുന്ന യു.എസ് മിഡ്‌ടേം തിരഞ്ഞെടുപ്പിന് ശേഷമേ ഉണ്ടാവുകയുള്ളൂ എന്ന് ട്രംപ് സൂചിപ്പിച്ചു. അതേസമയം, പ്രസംഗത്തിനിടെ ക്യൂബയെ 'പരാജയപ്പെട്ട രാഷ്ട്രം' എന്ന് വിശേഷിപ്പിച്ചതിനെ തുടര്‍ന്ന് ക്യൂബന്‍ പ്രതിനിധികള്‍ സമ്മേളനം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.

Related articles

See all
Popular News

ഇന്ത്യയ്ക്ക് കനത്ത ആശ്വാസം; റഷ്യക്കും ഇറാനുമെതിരായ ഉപരോധങ്ങളിലും തീരുവകളിലും ഇളവുമായി ട്രം...

Popular News

ചുമതലയേറ്റു അഞ്ചാം നാൾ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പടിയിറങ്ങി; ചരിത്രത്തിലെ ഏറ്റവും കുറഞ്...

Popular News

അമേരിക്കന്‍ എലിമെന്ററി സ്‌കൂളില്‍ വെടിവയ്പ്പ്: നാല് പേര്‍ കൊല്ലപ്പെട്ടു; പതിനാറുകാരനായ അക്...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Save your stories

Sign in