Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

അയത്തുള്ള ഖമനേയിയുടെ മകനെ അംഗീകരിക്കില്ലെന്ന് ട്രംപ്; ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ താൻ വ്യക്തിപരമായി അംഗീകരിക്കേണ്ടതുണ്ടെന്ന് ട്രംപ്

അയത്തുള്ള ഖമനേയിയുടെ മകനെ അംഗീകരിക്കില്ലെന്ന് ട്രംപ്; ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ താൻ വ്യക്തിപരമായി അംഗീകരിക്കേണ്ടതുണ്ടെന്ന്  ട്രംപ്
 

ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ താൻ വ്യക്തിപരമായി അംഗീകരിക്കേണ്ടതുണ്ടെന്ന് ട്രംപ് .അയത്തുള്ള അലി ഖമനേയിയുടെ രണ്ടാമത്തെ‌ മകൻ മൊജ്‌തബ ഖമനേയിയെ ഇറാന്റെ അടുത്ത പരമോന്നത നേതാവായി അംഗീകരിക്കാനാവില്ലെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഒരഭിമുഖത്തിലാണ് ട്രംപിന്റെ ഈ പ്രതികരണം.

'അവർ സമയം കളയുകയാണ്. ഖമനേയിയുടെ മകൻ ഒരു 'ലൈറ്റ് വെയ്റ്റ്' ആണ്. വെനസ്വേലയിൽ ഡെൽസിയെ നിയമിച്ചതുപോലെ ഇറാനിലെ നിയമനത്തിൽ ഞാൻ പങ്കാളിയാകണം. ഖമനേയിയുടെ നയങ്ങൾ തുടരുന്ന ഒരാളെ നേതാവാക്കുന്നത് അമേരിക്കയെ അഞ്ച് വർഷത്തിനുള്ളിൽ വീണ്ടും യുദ്ധത്തിലേക്ക് തള്ളിവിടും'- എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

എന്നാൽ ഖമനേയിയുടെ മരണത്തിനു പിന്നാലെ തന്നെ ഇറാന്റെ അടുത്ത പരമോന്നത നേതാവ് ആരാകുമെന്ന ചോദ്യം വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. ആ കൂട്ടത്തിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട പേരുകളിലൊന്നാണ് ഖമനേയിയുടെ രണ്ടാമത്തെ മകൻ മൊജ്‌തബ ഖമനേയിയുടേത്. ഇറാന്റെ അധികാരമേഖലകളിൽ നിർണായക സ്വാധീനവും പരിചയവുമുള്ള വ്യക്തിയാണ് മൊജ്‌തബ ഖമനേയി.മൊജ്‌തബ ഖമനേയിയെ രാജ്യത്തിന്റെ അടുത്ത പരമോന്നത നേതാവായി അസംബ്ലി ഒഫ് എക്‌സ്പേർട്ട് തിരഞ്ഞെടുത്തതായാണ് റിപ്പോർട്ട്.

Related articles

See all
Popular News

'പഹൽഗാം' വിവാദത്തിന് പിന്നാലെ പാക് ടീമിന് പിസിബിയുടെ പണി; ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ നിന്ന് പ...

Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Popular News

ബ്രിക്സ് വിരുന്നിൽ വെജിറ്റേറിയൻ വിഭവങ്ങൾ മാത്രം, ഇന്ത്യയിൽ 80% നോൺ-വെജ്’; രാഹുൽ ഗാന്ധി

Latest News

മകനെ അധ്യാപകൻ പരസ്യമായി ആക്ഷേപിച്ചു; ബെംഗളൂരുവിലെ മലയാളി വിദ്യാർത്ഥിയുടെ മരണത്തിൽ വെളിപ്പെ...

Save your stories

Sign in