Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

ട്രംപ്-കിം രണ്ടാം കൂടിക്കാഴ്ച ഉടന്‍ ഉണ്ടായേക്കും

ട്രംപ്-കിം രണ്ടാം കൂടിക്കാഴ്ച ഉടന്‍ ഉണ്ടായേക്കും
യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെ രണ്ടാം കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ച് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്‍റെ കത്ത്. കിമ്മിന്‍റെ സന്ദേശം ദക്ഷിണ കൊറിയ പ്രതിനിധികൾ ട്രംപിന് കൈമാറി. രണ്ടാം കൂടിക്കാഴ്ചയ്ക്കുള്ള കിമ്മിന്‍റെ കത്ത് ദക്ഷിണ കൊറിയ പ്രതിനിധികൾ ഡോണൾഡ് ട്രംപിന് കൈമാറി. കഴിഞ്ഞ ജൂണിലായിരുന്നു ലോകം ഉറ്റു നോക്കിയിരുന്ന ഡോണൾഡ് ട്രംപിന്‍റെയും കിം ജോങ് ഉന്നിന്‍റെയും ആദ്യ കൂടിക്കാഴ്ച നടന്നത്. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച മേയിൽ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദക്ഷിണ കൊറിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചുംഗ് ഇയൂയിയംഗ് പറഞ്ഞു. ആണവ, മിസൈൽ പരീക്ഷണങ്ങൾ നിർത്താമെന്ന് കിം ഉറപ്പു നൽകിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ദക്ഷിണ കൊറിയൻ പ്രതിനിധികൾ ഈയാഴ്ച ആദ്യം പ്യോഗ്യാംഗിൽ കിമ്മുമായി ചർച്ച നടത്തിയിരുന്നു. ആണവനിരായുധീകരണം സംബന്ധിച്ചു യുഎസുമായി ചർച്ച നടത്തുന്ന അവസരത്തിൽ ആണവ, മിസൈൽ പരീക്ഷണങ്ങൾ നിർത്തിവയ്ക്കാമെന്നു ചർച്ചയിൽ കിം സമ്മതിച്ചിരുന്നു. അതേസമയം, ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് മൂൺ ജെ ഇൻ കിംഗ് ജോങ് ഉന്നുമായി അടുത്ത ആഴ്ച പ്യോങ് ഗ്യാങിൽ കൂടിക്കാഴ്ച നടത്തും.

Related articles

See all
World

നിലവില്‍ പരീക്ഷണത്തിലുള്ള വാക്സിനൊന്നും ഫലപ്രദമല്ല ; കൊവിഡ് വാക്സിനായി ഇനിയും കാത്തിരിക്കണ...

World

കൊവിഡ് വാക്സിന്‍റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം വിജയകരം ; ലണ്ടനില്‍ നിന്ന് ശുഭവാർത്ത

World

കൊവിഡ്: ലോകത്ത് മരണം 1,80,000 കവിഞ്ഞു; ഇന്ത്യയില്‍ 652 മരണം

World

കൊവിഡ് -19 : ലോകത്താകെ മരണസംഖ്യ ഒന്നര ലക്ഷം കടന്നു; രോഗബാധിതർ 22.5 ലക്ഷം

Save your stories

Sign in