Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വെനസ്വേലയുമായി ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാര്‍; പ്രഖ്യാപനവുമായി ട്രംപ്

വെനസ്വേലയുമായി ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാര്‍; പ്രഖ്യാപനവുമായി ട്രംപ്

വാഷിങ്ടണ്‍: ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറില്‍ വെനസ്വേലയുമായി അമേരിക്ക ധാരണയിലെത്തിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ട്രംപ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. പുതിയ കരാറിലൂടെ വെനസ്വേലയുടെ 65 ബില്യണ്‍ ബാരലിലധികം വരുന്ന ക്രൂഡ് ഓയില്‍ ശേഖരത്തിന്റെ ഭൂരിഭാഗവും ഇനി അമേരിക്കന്‍ നിയന്ത്രണത്തിലാകും. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, വെനസ്വേലന്‍ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് എന്നിവരാണ് ഈ നിര്‍ണായക കരാര്‍ ചര്‍ച്ച ചെയ്ത് ധാരണയിലെത്തിച്ചത്.

കഴിഞ്ഞ ജനുവരിയില്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടി യുഎസില്‍ എത്തിച്ചതിനെത്തുടര്‍ന്ന് വെനസ്വേലന്‍ എണ്ണ വ്യവസായ മേഖലയുടെ ഭരണം യുഎസ് ഭാഗികമായി ഏറ്റെടുത്തിരുന്നു. അതിനുശേഷമുള്ള ഔദ്യോഗികമായ നിയന്ത്രണ കൈമാറ്റത്തിനാണ് ഈ പുതിയ കരാറിലൂടെ അമേരിക്ക വഴിയൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇറാനുമായി തുടരുന്ന യുദ്ധവും അമേരിക്കയിലെ ആഭ്യന്തര ഇന്ധനവില വര്‍ധനവും ഭരണകൂടത്തിന് വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ചരിത്രപരമായ നീക്കം.

ഈ കരാര്‍ നിലവില്‍ വരുന്നതോടെ അമേരിക്കയുടെ എണ്ണശേഖരം നിലവിലുള്ളതിന്റെ ഇരട്ടിയിലധികമായി വര്‍ധിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. എണ്ണ വിതരണം വിപുലീകരിക്കുന്നതിലൂടെ അമേരിക്കക്കാര്‍ക്ക് ദീര്‍ഘകാലത്തേക്ക് പെട്രോള്‍ വില കുത്തനെ കുറയ്ക്കാന്‍ സാധിക്കും. കൂടാതെ, സാമ്പത്തിക തകര്‍ച്ച നേരിടുന്ന വെനസ്വേലയെ വലിയ സമൃദ്ധിയിലേക്കും വിജയത്തിലേക്കും നയിക്കാന്‍ ഈ കരാര്‍ സഹായിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

യെമനിൽ വീണ്ടും പൂർണ്ണ തോതിലുള്ള യുദ്ധം; സൗദി അറേബ്യയ്ക്ക് നേരെയും ഹൂതികളുടെ മിസൈൽ ആക്രമണം,...

Popular News

ഇന്ത്യയ്ക്ക് കനത്ത ആശ്വാസം; റഷ്യക്കും ഇറാനുമെതിരായ ഉപരോധങ്ങളിലും തീരുവകളിലും ഇളവുമായി ട്രം...

Popular News

ചുമതലയേറ്റു അഞ്ചാം നാൾ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പടിയിറങ്ങി; ചരിത്രത്തിലെ ഏറ്റവും കുറഞ്...

Popular News

അമേരിക്കന്‍ എലിമെന്ററി സ്‌കൂളില്‍ വെടിവയ്പ്പ്: നാല് പേര്‍ കൊല്ലപ്പെട്ടു; പതിനാറുകാരനായ അക്...

Save your stories

Sign in