Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ദസറ ആഘോഷത്തിനിടെ ട്രെയിൻ പാഞ്ഞുകയറി അറുപതിലേറെ പേർ മരിച്ചു

ദസറ ആഘോഷത്തിനിടെ ട്രെയിൻ പാഞ്ഞുകയറി അറുപതിലേറെ പേർ മരിച്ചു
പഞ്ചാബിൽ ദസറ ആഘോഷത്തിന്‍റെ ഭാഗമായി രാവണരൂപം കത്തിക്കുന്നതു കാണാൻ ട്രാക്കിൽ നിന്നവർക്കിടയിലേക്ക് ട്രെയിൻ പാഞ്ഞുകയറി അറുപതിലേറെ പേർ മരിച്ചു. പഠാൻകോട്ടിൽ നിന്ന് അമൃത്സറിലേക്കു വരികയായിരുന്ന ജലന്ധർ എക്‌സ്പ്രസാണ് അപകടത്തിന് കാരണമായത്. നിരവധിപ്പേർക്ക് പരിക്കേറ്റു. ദസറ ആഘോഷത്തിന്‍റെ ഭാഗമായി കോലം കത്തിക്കുന്ന ചടങ്ങ് കണ്ടുകൊണ്ടു പാളത്തിൽ നിന്നവർക്കിടയിലേക്കാണ് ട്രെയിൻ ഇടിച്ചു കയറിയത്. ഒട്ടേറെ പേർ പാളത്തിൽ നിന്ന് മൊബൈലുകളിൽ ആഘോഷച്ചടങ്ങുകൾ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. പടക്കം പൊട്ടുന്ന ശബ്ദം കാരണം ആരും ട്രെയിൻ വന്നത് അറിയാത്തതാണ് മരണസംഖ്യ ഉയരാനിടയാക്കിയത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. അഞ്ഞൂറിലധികം പേർ പാളത്തിലുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. പരിക്കേറ്റവരെ ആശുപത്രികളിലേക്കു മാറ്റി. പാളത്തിലേക്ക് ആരും കടക്കാതിരിക്കാൻ സമീപത്തെ റെയിൽവേ ഗേറ്റും അടച്ചിട്ടിരുന്നു. ഇതും ആൾക്കൂട്ടം ചാടിക്കടന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. https://www.youtube.com/watch?v=gNU7bMiv1ZI

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in