Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ജയിലിൽ ടോമിൻ തച്ചങ്കരിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രി ബ്ലോക്കിലേക്ക് മാറ്റി

ജയിലിൽ ടോമിൻ തച്ചങ്കരിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രി ബ്ലോക്കിലേക്ക് മാറ്റി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിലായ മുൻ എ.ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ജയിലിലെ ആശുപത്രി ബ്ലോക്കിലേക്ക് മാറ്റി. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതായി അദ്ദേഹം ജയിൽ അധികൃതരെ അറിയിച്ചതിനെ തുടർന്നാണ് അടിയന്തരമായി ആശുപത്രി വാർഡിലേക്ക് മാറ്റിയത്.

വിജിലൻസ് കോടതി ശിക്ഷാവിധി പുറപ്പെടുവിച്ച വ്യാഴാഴ്ച രാത്രിയോടെയാണ് തച്ചങ്കരിയെ പൂജപ്പുര ജയിലിൽ എത്തിച്ചത്. വെള്ളിയാഴ്ച രാവിലെ ജയിൽ ഡോക്ടർ അദ്ദേഹത്തെ സന്ദർശിച്ച് വിശദമായ പരിശോധന നടത്തും. ഡോക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ ചികിത്സ ജയിൽ ആശുപത്രിയിൽ തന്നെ നൽകണമോ അതോ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്കോ മെഡിക്കൽ കോളേജിലേക്കോ മാറ്റണമോ എന്ന് തീരുമാനിക്കുക. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജയിൽ അധികൃതർ അറിയിച്ചു.

സംസ്ഥാന പോലീസ് ഉപമേധാവിയായി സേവനമനുഷ്ഠിക്കവേ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിയെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചത്. കോടതിയിൽ ശിക്ഷാവിധിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന്, തനിക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും രണ്ടു ദിവസം മുൻപ് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നുവെന്നും ഒറ്റയ്ക്കാണ് താമസമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു


Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in