Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഭാര്യയെ മര്‍ദിച്ച കേസ്: ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ അധ്യക്ഷന്‍ എ.ആര്‍. ശ്രീകുമാര്‍ രാജിവെച്ചു

ഭാര്യയെ മര്‍ദിച്ച കേസ്: ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ അധ്യക്ഷന്‍ എ.ആര്‍. ശ്രീകുമാര്‍ രാജിവെച്ചു

തൃശൂര്‍: ഭാര്യയെ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ വധശ്രമത്തിന് കേസെടുത്തതിന് പിന്നാലെ ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ അധ്യക്ഷന്‍ എ.ആര്‍. ശ്രീകുമാര്‍ രാജി വെച്ചു. ബിജെപി സംസ്ഥാന അധ്യക്ഷനാണ് ശ്രീകുമാര്‍ രാജിക്കത്ത് കൈമാറിയത്. 'തന്റെ ചോരയ്ക്കായി പലരും ദാഹിക്കുന്നു' എന്ന് രാജിക്കത്തില്‍ ശ്രീകുമാര്‍ ചൂണ്ടിക്കാട്ടുന്നു.

ശ്രീകുമാറിന് മറ്റ് സ്ത്രീകളുമായുള്ള ബന്ധം ചോദ്യം ചെയ്തതാണ് ക്രൂരമായ മര്‍ദനത്തിന് കാരണമായതെന്ന് ഭാര്യ പ്രിയങ്ക പറയുന്നു. തന്നെ മുന്‍പും ശ്രീകുമാര്‍ പലതവണ മര്‍ദിച്ചിട്ടുണ്ടെന്നും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും പ്രിയങ്കയുടെ പരാതിയിലുണ്ട്. കേസുമായി ബന്ധപ്പെട്ട് ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, പരാതി നല്‍കിയതിന് പിന്നാലെ തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ രീതിയില്‍ അപവാദ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

ഭാര്യയെ മര്‍ദിച്ച കേസിന് പുറമെ, പ്രിയങ്കയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഗുണ്ടാ നേതാവ് കല്ലാടന്‍ ഗിരീഷിനെ ഇന്നലെ മതിലകം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശ്രീകുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഭീഷണിപ്പെടുത്തിയത് എന്ന പരാതിയില്‍ ഈ കേസില്‍ ശ്രീകുമാറിനെ രണ്ടാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വധശ്രമം ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി മതിലകം പോലീസാണ് ശ്രീകുമാറിനെതിരെ നിലവില്‍ അന്വേഷണം നടത്തുന്നത്.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Save your stories

Sign in