Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

റെക്കോർഡ് തുകയുമായി തിരുവോണം ബമ്പർ: 30 കോടി സ്വന്തമാക്കുന്ന ആ ഭാഗ്യവാൻ ആര്? നറുക്കെടുപ്പ് നാളെ

റെക്കോർഡ് തുകയുമായി തിരുവോണം ബമ്പർ: 30 കോടി സ്വന്തമാക്കുന്ന ആ ഭാഗ്യവാൻ ആര്? നറുക്കെടുപ്പ് നാളെ
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 30 കോടി രൂപയുടെ തിരുവോണം ബമ്പർ 2026-ന്റെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും. ഉച്ചയ്ക്ക് 1.30-ന് നടക്കുന്ന ചടങ്ങിൽ ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം ഈ വർഷത്തെ പൂജ ബമ്പർ 2026 ടിക്കറ്റിന്റെ ഔദ്യോഗിക പ്രകാശനവും മന്ത്രി നിർവഹിക്കുന്നതാണ്.

ഒന്നാം സമ്മാനം 30 കോടിയായി ഉയർത്തിയത് ഭാഗ്യാന്വേഷികൾക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളിൽ 89.85 ലക്ഷത്തിലധികം ടിക്കറ്റുകളും ഇതിനകം വിറ്റഴിഞ്ഞു. ബാക്കിയുള്ള ടിക്കറ്റുകൾ കൂടി ഇന്നത്തോടെ പൂർണ്ണമായും വിറ്റുതീരുമെന്നാണ് ഭാഗ്യക്കുറി വകുപ്പ് അധികൃതരുടെ വിലയിരുത്തൽ.

ഗോർഖി ഭവനിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ.എസ്. അധ്യക്ഷത വഹിക്കും. കാട്ടാക്കട എം.എൽ.എ. എം.ആർ. ബൈജു, നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് എന്നിവർ വിശിഷ്ടാതിഥികളായി പങ്കാളികളാകും. ഭാഗ്യക്കുറി വകുപ്പ് ജോയിന്റ് ഡയറക്ടർ ഷാജു പി.എ. സ്വാഗതവും, ജോയിന്റ് ഡയറക്ടർ അനിൽകുമാർ കെ.എസ്. കൃതജ്ഞതയും രേഖപ്പെടുത്തും.


Related articles

See all
Popular News

കനത്ത മഴയും മോശം കാലാവസ്ഥയും: തൃശ്ശൂരിലേക്കുള്ള ഹെലികോപ്റ്റർ യാത്ര റദ്ദാക്കി വിജയ് ചെന്നൈയ...

Popular News

നവരാത്രി ആഘോഷം: തിങ്കളാഴ്ചയും പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ; തുടർച്ചയായി നാല് ദിനം അവധി

Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Save your stories

Sign in