Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ധന്‍രാജ് ഫണ്ടിന് പിന്നാലെ തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് വിവാദം; എസ്.എഫ്.ഐ നേതാവ് അജയ് യുടെ സ്മാരക നിര്‍മ്മാണ ഫണ്ടില്‍ തട്ടിപ്പെന്ന് ആരോപണം

ധന്‍രാജ് ഫണ്ടിന് പിന്നാലെ തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് വിവാദം; എസ്.എഫ്.ഐ നേതാവ് അജയ് യുടെ സ്മാരക നിര്‍മ്മാണ ഫണ്ടില്‍ തട്ടിപ്പെന്ന് ആരോപണം

തിരുവനന്തപുരം: പയ്യന്നൂരിലെ ധന്‍രാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ തലസ്ഥാനത്തും സമാനമായ സാമ്പത്തിക ക്രമക്കേട് ആരോപണം. 29 വര്‍ഷം മുന്‍പ് കൊല്ലപ്പെട്ട ചെമ്പഴന്തി എസ്.എന്‍. കോളേജിലെ എസ്.എഫ്.ഐ നേതാവ് എ. അജയ് യുടെ സ്മാരക മന്ദിര ഫണ്ടിന്റെ പേരിലാണ് പാര്‍ട്ടിയില്‍ അമര്‍ഷം പുകയുന്നത്.

1997 സെപ്തംബര്‍ 3-നാണ് കോളേജിലേക്ക് പോകുകയായിരുന്ന 17-കാരനായ അജയ് യെ ബസില്‍ നിന്ന് പിടിച്ചിറക്കി ഒരു സംഘം വെട്ടിക്കൊന്നത്. കൊലപാതകം നടന്ന് മൂന്ന് പതിറ്റാണ്ടിനു ശേഷം 2025 സെപ്തംബര്‍ 3-നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും പിരിച്ചെടുത്ത തുകയുടെയോ ചെലവഴിച്ച തുകയുടെയോ വിവരങ്ങള്‍ പുറത്തുവിടാന്‍ നേതൃത്വം തയ്യാറായിട്ടില്ലെന്നാണ് അണികളുടെ പ്രധാന ആരോപണം. സ്മാരക നിര്‍മ്മാണത്തിനായി മുതിര്‍ന്ന നേതാവ് കടകംപള്ളി സുരേന്ദ്രന്‍ ചെയര്‍മാനായി രണ്ടു കമ്മിറ്റികളാണ് രൂപീകരിച്ചിരുന്നത്. ബെവറജസ് കോര്‍പ്പറേഷന്‍, കെ.എസ്.എഫ്.ഇ, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നടക്കം വന്‍ തുക പിരിച്ചെടുത്തുവെങ്കിലും കൃത്യമായ കണക്കുകള്‍ കമ്മിറ്റികളെയോ പാര്‍ട്ടി ഘടകങ്ങളെയോ ബോധ്യപ്പെടുത്തിയിട്ടില്ല. പാര്‍ട്ടി ഘടകങ്ങള്‍ക്ക് നല്‍കിയ രസീത് ബുക്കിന്റെ കൗണ്ടര്‍ഫോയിലുകള്‍ നഷ്ടപ്പെട്ടതായും പരാതിയുണ്ട്.

അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച് കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. ചെമ്പഴന്തി ലോക്കല്‍ കമ്മിറ്റി ഓഫീസിനായാണ് പണം പിരിച്ചതെന്നും അതിനായി 29 ലക്ഷം രൂപ ചെലവായെന്നും അദ്ദേഹം വ്യക്തമാക്കി. കെട്ടിടത്തിന് അജയ് യുടെ പേര് നല്‍കുക മാത്രമാണ് ചെയ്തതെന്നും ഫണ്ട് കണക്കുകള്‍ കൃത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊലപാതകം നടന്ന് 29 വര്‍ഷം തികയുമ്പോഴും കേസില്‍ അറസ്റ്റിലായ എല്ലാവരും വെറുതെ വിടപ്പെട്ട അവസ്ഥയിലാണ്. രോഗബാധിതനായ അച്ഛനും സഹോദരിയുമടങ്ങുന്ന അജയ്യുടെ കുടുംബത്തെ പാര്‍ട്ടി തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.

Related articles

See all
Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Save your stories

Sign in