Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

World

തെരേസ മേ ബ്രസൽസില്‍; ബ്രെക്‌സിറ്റിൽ കൂടുതൽ ചർച്ച നടത്തും

തെരേസ മേ ബ്രസൽസില്‍;  ബ്രെക്‌സിറ്റിൽ കൂടുതൽ ചർച്ച നടത്തും
ബ്രെക്‌സിറ്റിൽ കൂടുതൽ ചർച്ചകൾക്കായി പ്രധാനമന്ത്രി തെരേസ മേ ബ്രസൽസിലെത്തി. ബ്രെക്‌സിറ്റ് തീയതി ജൂൺ 30 വരെ നീട്ടണമെന്നാണ് തേരസാ മേയുടെ ആവശ്യം. നാളെയാണ് യൂറോപ്യന്‍ യൂണിയന്‍റെ അടിയന്തരയോഗം. ജര്‍മ്മന്‍ ചാന്‍സല‍ര്‍ ആംഗലാ മെര്‍ക്കലുമായും മേ കൂടിക്കാഴ്ച നടത്തി. ബ്രെക്സിറ്റ് ഒരു വര്‍ഷം വരെ നീട്ടാന്‍ തയ്യാറാണെന്നു മെര്‍ക്കല്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവിൽ വെള്ളിയാഴ്ചയാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്ന് പുറത്തുപോവേണ്ടത്. യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ബ്രസല്‍സില്‍ യോഗം ചേര്‍ന്ന് മേയുടെ അഭ്യര്‍‍ത്ഥനയില്‍ തീരുമാനമെടുക്കും. ഒരു വര്‍ഷം വരെ സമയമെടുക്കാമെന്നാണ് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ടസ്കിന്‍റെയും അഭിപ്രായം. നേരത്തെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണുമായും ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചലാ മെര്‍ക്കലുമായും തെരേസ മേ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ ബ്രിട്ടനിൽ എംപിമാർ തമ്മിൽ നടന്ന ച‍ർച്ചകൾ അവസാനിച്ചു. അധികം താമസിയാതെ വ്യവസ്ഥകളിൽ ധാരണയിലെത്താനാകുമെന്ന് എംപിമാരുടെ പ്രതീക്ഷ. ജൂൺ 30 വരെ തീയതി നീട്ടിയാൽ അതിന് മുമ്പ് കരാറിലെ വ്യവസ്ഥകൾ ബ്രിട്ടിഷ് പാർലമെന്‍റ് അംഗീകരിക്കണം.

Related articles

See all
World

നിലവില്‍ പരീക്ഷണത്തിലുള്ള വാക്സിനൊന്നും ഫലപ്രദമല്ല ; കൊവിഡ് വാക്സിനായി ഇനിയും കാത്തിരിക്കണ...

World

കൊവിഡ് വാക്സിന്‍റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം വിജയകരം ; ലണ്ടനില്‍ നിന്ന് ശുഭവാർത്ത

World

കൊവിഡ്: ലോകത്ത് മരണം 1,80,000 കവിഞ്ഞു; ഇന്ത്യയില്‍ 652 മരണം

World

കൊവിഡ് -19 : ലോകത്താകെ മരണസംഖ്യ ഒന്നര ലക്ഷം കടന്നു; രോഗബാധിതർ 22.5 ലക്ഷം

Save your stories

Sign in