Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് എട്ടു തവണ വോട്ടു ചെയ്ത സംഭവം; നടപടി സ്വീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍, റിപോളിംഗ് നടത്താന്‍ നിർദ്ദേശം

ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് എട്ടു തവണ വോട്ടു ചെയ്ത സംഭവം; നടപടി സ്വീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍, റിപോളിംഗ് നടത്താന്‍ നിർദ്ദേശം
  ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് എട്ടു തവണ വോട്ടു ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. രാജന്‍ സിംഗ് എന്നയാളായിരുന്നു എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്തത്.  സംഭവത്തില്‍ ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കള്ളവോട്ട് നടന്ന ബൂത്തില്‍ റീപോളിംഗ് നടത്താനും നിര്‍ദ്ദേശമുണ്ട്. എട്ടു തവണ വോട്ട് ചെയ്ത വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും സമാജ്‌വാദി പാർട്ടിയും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. രണ്ട് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വോട്ടര്‍ ഫാറൂഖാബാദ് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുത്തിനായി എട്ട് തവണ വോട്ടു ചെയ്യുന്നത് വ്യക്തമാണ്.  നാലാം ഘട്ടത്തില്‍ മേയ് 13-ന് ആയിരുന്നു ഇവിടെ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് കമ്മീഷൻ ‘ഉണരൂ’ എന്ന കുറിപ്പോടെ വിവാദ വീഡിയോ കോൺഗ്രസ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവത്തില്‍ നടപടി സ്വീകരിച്ചത്.

Related articles

See all
Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

സി.ജെ.പി നേതാക്കളുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു; നടപടി വൈകിപ്പിക്കുന്നുവെന്ന് ആരോപണം

Popular News

"വോട്ട് കൊള്ള നടത്തുന്നത് ഗ്യാനേഷ് കുമാർ, സൂത്രധാരന്മാർ മോദിയും അമിത് ഷായും": രാഹുൽ ഗാന്ധി

Save your stories

Sign in