Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വിഴിഞ്ഞം വിഷയം സഭ ചര്‍ച്ച ചെയ്യും; ഉച്ചയ്ക്ക് 1 മണി മുതല്‍ രണ്ട് മണിക്കൂര്‍ ചർച്ച

വിഴിഞ്ഞം വിഷയം സഭ ചര്‍ച്ച ചെയ്യും; ഉച്ചയ്ക്ക് 1 മണി മുതല്‍ രണ്ട് മണിക്കൂര്‍ ചർച്ച
Kerala-Niyama-sabha തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിന് അനുമതി. നിയമസഭയിൽ ഇന്ന് ഉച്ചയ്ക്ക് 1 മണി മുതല്‍ വിഷയം നിയമസഭ ചർച്ച ചെയ്യും.  രണ്ടുമണിക്കൂർ ചർച്ചയാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.എം വിന്‍സന്‍റാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ദിവസം മന്ത്രിസഭാ ഉപസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതിയുടെ ആവശ്യങ്ങൾ ചർച്ച ചെയ്തിരുന്നു. ചർച്ച ഇന്നും തുടരും. മന്ത്രിമാരായ കെ.രാജൻ, വി ശിവൻകുട്ടി, ആന്‍റണി രാജു, വി അബ്ദു‍റഹിമാൻ, അഹമ്മദ് ദേവർകോവിൽ എന്നിവരാണ് ഉപസമിതിയിലുള്ളത്. തുടർന്ന് സർക്കാരിന്‍റെ നിലപാട് ചീഫ് സെക്രട്ടറി വി.പി ജോയ് ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയെ കണ്ടു വിശദീകരിച്ചു. സമരസമിതിയും ലത്തീന്‍ അതിരൂപതയും ഇന്ന് നിലപാട് അറിയിക്കാനിരിക്കെയാണ് വിഷയം നിയമസഭ ചർച്ച ചെയ്യുന്നത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in