Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

പ്രതിരോധ മന്ത്രിക്കെതിരെ ദ ഹിന്ദു ഗ്രൂപ്പ്; സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ചെയർമാൻ

പ്രതിരോധ മന്ത്രിക്കെതിരെ ദ ഹിന്ദു ഗ്രൂപ്പ്; സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ചെയർമാൻ
The-Hindu-Nirmala-Seetharaman നിർമലാ സീതാരാമന്‍റെ സർട്ടിഫിക്കറ്റ് തങ്ങൾക്ക് ആവശ്യമില്ലെന്ന് ഹിന്ദു ഗ്രൂപ്പ് ചെയർമാൻ എൻ റാം. അവർ ഒരു വലിയ കുരുക്കിൽ പെട്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട സുപ്രധാന വിവരം പുറത്തുകൊണ്ടുവന്ന ഹിന്ദു ദിനപ്പത്രത്തെ തള്ളി പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ രംഗത്ത് വന്നിരുന്നു. തങ്ങൾക്ക് നിർമലാ സീതാരാമന്‍റെ യാതൊരു സർട്ടിഫിക്കറ്റുകളും ആവശ്യമില്ലെന്നും ഇപ്പോൾ അവർ ഒരു വലിയ കുരുക്കിലാണെന്നും ഹിന്ദു ഗ്രൂപ്പ് ചെയർമാൻ എൻ റാം പറഞ്ഞു. അവർ അതിൽനിന്ന് കരകയറാൻ ശ്രമിക്കുകയാണെന്നും ഈ ഇടപാടിൽ ഉൾപ്പെട്ടിട്ടില്ല എങ്കിൽ എന്തിനാണ് ഇത് ന്യായീകരിക്കാനുള്ള ബാധ്യത ഏറ്റെടുക്കുന്നു എന്നും അദ്ദേഹം ചോദിച്ചു. അഴിമതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ 'ദ ഹിന്ദു' റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ എയർഫോർസ് ആവശ്യപ്പെട്ട 126 ഫൈറ്റർ ജെറ്റുകൾക്ക് പകരം ഫ്രാൻസിൽ നിന്നും 36 റാഫേൽ ഫൈറ്റർ ജെറ്റുകൾ വാങ്ങാനുള്ള എൻഡിഎ ഗവൺമെന്‍റിന്‍റെ തീരുമാനം രാജ്യത്തിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്ന് വെളിപ്പെടുത്തുന്ന വിവരങ്ങളാണ് 'ദി ഹിന്ദു'വിന്റെ അന്വേഷണാന്മക റിപ്പോർട്ടിൽ പുറത്തു വന്നത്.

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക

Save your stories

Sign in