Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എം.ശിവശങ്കർ ചോദ്യംചെയ്യലിനായി ഇ.ഡിക്ക് മുമ്പില്‍ ; 23 വരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

എം.ശിവശങ്കർ ചോദ്യംചെയ്യലിനായി ഇ.ഡിക്ക് മുമ്പില്‍ ; 23 വരെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
  കൊച്ചി : സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.  ഈ മാസം 23 വരെയാണ് അറസ്റ്റ് തടഞ്ഞത്. ശിവശങ്കറിന്‍റെ മുന്‍കൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഉത്തരവ്. അറസ്റ്റ് തടഞ്ഞെങ്കിലും ശിവശങ്കർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി. അതിനിടെ ചോദ്യംചെയ്യലിനായി ശിവശങ്കർ  കൊച്ചി ഇ.ഡി ഓഫീസിൽ ഹാജരായി. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചത്. മാധ്യമസമ്മര്‍ദ്ദം മൂലം അന്വേഷണ ഏജന്‍സി തന്നെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തുകയാണെന്നാണ് ജാമ്യാപേക്ഷയില്‍ ശിവശങ്കര്‍ ആരോപിച്ചത്. എന്നാല്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. കേസില്‍ 23ന് മുമ്പായി റിപ്പോര്‍ട്ട് നല്‍കാന്‍ ഇഡിക്ക് കോടതി നിര്‍ദേശം നല്‍കി. താനും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റും  തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകള്‍ കേസിലെ തെളിവായി ഇ.ഡി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. യുഎഇ ഭരണാധികാരി സ്വപ്നയ്ക്ക് നല്‍കിയ പണം ലോക്കറില്‍വെക്കാന്‍ സ്വപ്ന തന്നെയാണ് തന്‍റെ സഹായം തേടിയത്. ഇക്കാര്യമാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്രുമായി സംസാരിച്ചത്. എന്നാല്‍ ഇതിനെ സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് വ്യാഖാനിക്കാനാണ് ഇ.ഡി. ശ്രമിക്കുന്നതെന്നുമായിരുന്നു ജാമ്യാപേക്ഷയില്‍ ശിവശങ്കറിന്‍റെ വാദം. https://www.facebook.com/JaihindNewsChannel/videos/3361452733934040

Related articles

See all
Popular News

കെഎസ് യു പ്രവര്‍ത്തകരെ ജയിലിലടച്ചത് വ്യാജ തിരക്കഥയുണ്ടാക്കി; വീണാ ജോര്‍ജും സിപിഎമ്മും മാപ്...

Popular News

കോവളം സ്പാ കേസ്: സംസ്ഥാനത്ത് സ്പാകളില്‍ വ്യാപക പരിശോധനയെന്ന് ഡിജിപി; മനുഷ്യക്കടത്തിനെതിരെ...

Popular News

മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് പിണറായി വിജയന്‍; നിയമസഭാ സമ്മേളനവും പ്രതി...

Popular News

ഇന്ന് വിജയദശമി: വിദ്യയുടെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; സംസ്ഥാനത്തുടനീളം വിദ്യാരംഭ ചടങ...

Save your stories

Sign in