Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ISRAEL-IRAN| സംഘര്‍ഷം വ്യാപിക്കുന്നു; ഇറാന്‍ ആക്രമണത്തില്‍ ഇസ്രായേലില്‍ ആശുപത്രി കെട്ടിടം തകര്‍ന്നു; ആക്രമണം കടുപ്പിക്കുമെന്ന് നെതന്യഹു

ISRAEL-IRAN|  സംഘര്‍ഷം വ്യാപിക്കുന്നു; ഇറാന്‍ ആക്രമണത്തില്‍ ഇസ്രായേലില്‍ ആശുപത്രി കെട്ടിടം തകര്‍ന്നു; ആക്രമണം കടുപ്പിക്കുമെന്ന് നെതന്യഹു
ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം ഒരാഴ്ച പിന്നിടുമ്പോള്‍ ഇരു രാജ്യങ്ങളും സംഘര്‍ഷം കടുപ്പിക്കുകയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ ഇരു രാജ്യങ്ങളും മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ഇറാനിലെ ആണവ അടിസ്ഥാന സൗകര്യങ്ങളില്‍ ഇസ്രായേല്‍ ബോംബിട്ടു. വ്യാഴാഴ്ച ഇറാന്‍ നടത്തിയ ആക്രമണത്തില്‍ തെക്കന്‍ ഇസ്രായേലിലെ ആശുപത്രി കെട്ടിടം ഉള്‍പ്പടെ തകര്‍ന്നു. വര്‍ദ്ധിച്ചു വരുന്ന സംഘര്‍ഷങ്ങള്‍ വരും ദിവസങ്ങളില്‍ സാഹചര്യം കടുക്കുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ആശുപത്രിക്കെതിരെ നടത്തിയ ആക്രമണത്തിന് ഇറാന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബൊഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. എന്നാല്‍ ആക്രമണത്തില്‍ ആശുപത്രിയെ ലക്ഷ്യമിട്ടിരുന്നില്ലെന്നാണ് ഇറാന്റെ വിശദീകരണം. ഇറാന്റെ എല്ലാ ആണവ കേന്ദ്രങ്ങളും തകര്‍ക്കാന്‍ കഴിവുണ്ടെന്നും ഇറാനെതിരായ നീക്കത്തിന് പുറത്തുനിന്നുള്ള എല്ലാ സഹായവും സ്വാഗതം ചെയ്യുന്നതായും ലെതന്യാഹു വ്യക്തമാക്കി. ആക്രമണം വര്‍ധിപ്പിക്കുമെന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണത്തിന് പിന്നാലെ വ്യാഴാഴ്ച രാത്രിയില്‍ ഇറാനില്‍ വ്യാപക ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വടക്കന്‍ ഇറാനിലെ റാഷ്ത് നഗരത്തിലെ സഫിഡ്രൂദ് ഇന്‍ഡസ്ട്രിയല്‍ ടൗണില്‍ ശക്തമായ സ്ഫോടം നടന്നു. കാസ്പിയന്‍ കടലിന്റെ തീരത്ത് ഇറാന്റെ വടക്കന്‍ പ്രവിശ്യകളിലെ സെഫിദ്-റുദ് പ്രദേശത്തെ വ്യാവസായിക സമുച്ചയത്തിന് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. അതേസമയം ഇസ്രായേലിനെ സൈനികമായി പിന്തുണയ്ക്കുമോ എന്ന കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമറിയിക്കുമെന്ന് വൈറ്റ് ഹൗസ് പറഞ്ഞു.

Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

Save your stories

Sign in