Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തെലങ്കാനയിൽ 'കൈ'ക്കരുത്ത്; ബിആർഎസ് കോട്ടകൾ തകർന്നു; നഗരസഭകൾ പിടിച്ചെടുത്ത് കോൺഗ്രസ് കുതിപ്പ്

തെലങ്കാനയിൽ 'കൈ'ക്കരുത്ത്; ബിആർഎസ് കോട്ടകൾ തകർന്നു; നഗരസഭകൾ പിടിച്ചെടുത്ത് കോൺഗ്രസ് കുതിപ്പ്

തെലങ്കാന തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിന് വൻ മുന്നേറ്റം. സംസ്ഥാനത്തെ 116 മുനിസിപ്പാലിറ്റികളിലേക്കും ഏഴ് കോർപ്പറേഷനുകളിലേക്കും നടന്ന വോട്ടെടുപ്പിന്റെ ഫലങ്ങൾ പുറത്തുവരുമ്പോൾ കോൺഗ്രസ് ബഹുദൂരം മുന്നിലാണ്. വോട്ടെണ്ണൽ പുരോഗമിക്കുന്ന 116 നഗരസഭകളിൽ 83 ഇടങ്ങളിലും കോൺഗ്രസ് വ്യക്തമായ ലീഡ് നിലനിർത്തുന്നു. പ്രധാന പ്രതിപക്ഷമായ ബിആർഎസ് 23 ഇടങ്ങളിൽ മാത്രമാണ് മുന്നിട്ടുനിൽക്കുന്നത്. ബിജെപി അഞ്ചിടങ്ങളിലും മറ്റുള്ളവർ അഞ്ചിടങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്.

ഏഴ് കോർപ്പറേഷനുകളിൽ നാലിടത്തും കോൺഗ്രസ് തന്നെയാണ് ആധിപത്യം പുലർത്തുന്നത്. ഒരിടത്ത് ബിജെപിയും ലീഡ് ചെയ്യുന്നുണ്ട്. ബാലറ്റ് പേപ്പർ ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടത്തിയത് എന്നതുകൊണ്ട് തന്നെ പൂർണ്ണമായ ഫലവിവരങ്ങൾ പുറത്തുവരാൻ കാലതാമസമെടുക്കുന്നുണ്ട്. ബുധനാഴ്ചയായിരുന്നു സംസ്ഥാനത്തെ പ്രധാന നഗരസഭകളിലേക്കും കോർപ്പറേഷനുകളിലേക്കും വോട്ടെടുപ്പ് നടന്നത്.

കോത്താഗുഡം, കരീംനഗർ, മെഹബൂബ്‌നഗർ, മംചീരിയൽ, നിസാമാബാദ്, നൽഗൊണ്ട, രാമഗുണ്ടം കോർപ്പറേഷനുകളിലെ 414 വാർഡുകളിലേക്കും 116 മുനിസിപ്പാലിറ്റികളിലെ 2,582 വാർഡുകളിലേക്കുമാണ് ജനവിധി തേടിയത്. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിആർഎസിനെ വീഴ്ത്തി അധികാരത്തിലെത്തിയ കോൺഗ്രസിന് വരാനിരിക്കുന്ന ഭരണകാലയളവിൽ വലിയ ആത്മവിശ്വാസം നൽകുന്നതാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം.

Related articles

See all
Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Save your stories

Sign in