Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സൂര്യയുടെ 46-ാം ചിത്രം; മമിത ബൈജുവിനൊപ്പമുള്ള ‘വിശ്വനാഥ് ആൻഡ് സൺസ്’ നാളെ മുതൽ തിയറ്ററുകളിൽ

സൂര്യയുടെ 46-ാം ചിത്രം; മമിത ബൈജുവിനൊപ്പമുള്ള ‘വിശ്വനാഥ് ആൻഡ് സൺസ്’ നാളെ മുതൽ തിയറ്ററുകളിൽ


സൂര്യയെ നായകനാക്കി ‘ലക്കി ഭാസ്കർ’ സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ നാളെ തിയറ്ററുകളിലെത്തും. ന്യൂ സൂര്യ ഫിലിംസാണ് ചിത്രം കേരളത്തിലെ തിയറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുന്നത്. മലയാളി താരം മമിത ബൈജുവാണ് ചിത്രത്തിലെ നായിക.

ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന് സിതാര എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ചിത്രം അവതരിപ്പിക്കുന്നു.

കേരളത്തിലെ റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ പ്രീ-റിലീസ് ഇവന്റിൽ പങ്കെടുക്കാൻ ഏതാനും ദിവസങ്ങൾക്ക് മുൻപ് സൂര്യ തിരുവനന്തപുരത്ത് എത്തിയിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയതിന് പിന്നാലെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

പ്രണയം, ഹാസ്യം, വൈകാരിക മുഹൂർത്തങ്ങൾ, മികച്ച ഗാനങ്ങൾ എന്നിവ കോർത്തിണക്കിയ ഗംഭീര ഫാമിലി എന്റർടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് ട്രെയ്‌ലറും ടീസറും ഗാനങ്ങളും നൽകുന്ന സൂചന. സൂര്യ ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ‘ലക്കി ഭാസ്കർ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ‘വിശ്വനാഥ് ആൻഡ് സൺസി’നുണ്ട്. സൂര്യയുടെ കരിയറിലെ 46-ാം ചിത്രമാണിത്.

വീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. നിമിഷ് രവിയാണ് ഛായാഗ്രഹണം. ജി.വി. പ്രകാശ് കുമാർ സംഗീതം ഒരുക്കുന്നു. നവീൻ നൂലി എഡിറ്റിങ്ങും ബംഗ്ലാൻ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. വി. വെങ്കട്ട് ആക്ഷൻ കൊറിയോഗ്രഫിയും ശേഖർ വിജെ, വിജയ് ബിന്നി എന്നിവർ നൃത്തസംവിധാനവും നിർവഹിക്കുന്നു.


Related articles

See all
Popular News

അഭ്യൂഹങ്ങൾക്ക് വിരാമം; അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നു, സ്ഥിരീകരിച്ച് ത...

Popular News

ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകൾ; ബോക്സ് ഓഫീസിൽ തരംഗമായി രജനികാന്തിന്റെ 'ജയിലർ 2'

Popular News

ഇടിമിന്നലും ശക്തമായ കാറ്റും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Save your stories

Sign in