Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ!"; പവര്‍ കട്ടില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

"വൈദ്യുതി പ്രതിസന്ധിക്ക് കാരണം മുൻ എൽ.ഡി.എഫ് സർക്കാർ!"; പവര്‍ കട്ടില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിയ്ക്ക് പ്രധാന കാരണം മുന്‍ എല്‍ഡിഎഫ് സര്‍ക്കാരണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.  കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇത്തരമൊരു പ്രതിസന്ധി ഉണ്ടായിട്ടില്ലല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ എന്തൊക്കെയാണ് സംഭവിച്ചതെന്ന കണക്കുകൾ കൂടി പുറത്തുവിടണമെന്ന് സുരേഷ് ഗോപി തിരിച്ചടിച്ചു. ചോദ്യങ്ങൾക്ക് പിന്നിൽ ദുഷ്ടലാക്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, വെള്ളിയാഴ്ച സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിൽ തന്നെ തുടർന്നുവെങ്കിലും ലഭ്യത മെച്ചപ്പെട്ടതിനാൽ വൈദ്യുതി നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സാധിച്ചതായി കെ.എസ്.ഇ.ബി വ്യക്തമാക്കി. മുൻ ദിവസങ്ങളെ അപേക്ഷിച്ച് വൈദ്യുതി ഡിമാൻഡിൽ ഏകദേശം 150 മെഗാവാട്ടിന്റെ കുറവുണ്ടായി. കൂടാതെ ഗ്രിഡ് ഫ്രീക്വൻസി സാധാരണ നിലയിലായതും ഗ്രിഡിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമായതും പ്രതിസന്ധി ഒഴിവാക്കാൻ സഹായിച്ചതായി കെ.എസ്.ഇ.ബി അറിയിച്ചു.


Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in