Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പിന്നിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; നിയമം കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

പിന്നിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; നിയമം കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: വാഹനങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്ന യാത്രക്കാരും നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന മോട്ടോര്‍ വാഹന നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. നിയമം പാലിക്കുന്നത് ഉറപ്പാക്കാന്‍ എടുത്ത നടപടികള്‍ വ്യക്തമാക്കിക്കൊണ്ട് എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അടിയന്തരമായി സത്യവാങ്മൂലം സമര്‍പ്പിക്കണം. ജനങ്ങള്‍ക്കിടയില്‍ നടത്തിയ ബോധവത്കരണ പരിപാടികള്‍, നിയമലംഘകര്‍ക്കെതിരെ ചുമത്തിയ പിഴ വിവരങ്ങള്‍, നടപ്പാക്കല്‍ റിപ്പോര്‍ട്ട് എന്നിവ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തണം.

മലയാളിയായ ഡോ. ജ്യോതിദേവ് കേശവദേവ് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടല്‍. സീറ്റ് ബെല്‍റ്റ് ധരിക്കല്‍ വെറുമൊരു ചടങ്ങല്ലെന്നും അത് യാത്രക്കാരുടെ ജീവന്‍ രക്ഷിക്കുന്ന സുരക്ഷാസംവിധാനമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നിയമം നടപ്പാക്കാന്‍ ചുമതലപ്പെട്ട ഏജന്‍സികള്‍ക്ക് ഇതില്‍ കണ്ണടച്ച് നില്‍ക്കാനാകില്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

2005 മുതല്‍ പിന്‍സീറ്റ് ബെല്‍റ്റ് നിയമപരമായി നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും അത് പാലിക്കുന്നതില്‍ വലിയ വീഴ്ച സംഭവിക്കുന്നുണ്ടെന്ന് കേസില്‍ അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. 2024-ല്‍ നടന്ന വാഹനാപകട മരണങ്ങളില്‍ 80 ശതമാനവും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാലാണെന്നും, നിലവില്‍ 5 ശതമാനം ആളുകള്‍ മാത്രമാണ് പിന്‍സീറ്റുകളില്‍ ബെല്‍റ്റ് ധരിക്കുന്നതെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് മൂലമുണ്ടാകുന്ന അപകടമരണങ്ങളുടെ ഗുരുതരാവസ്ഥ ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഡ്വ. വില്‍സ് മാത്യു കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. നിയമത്തിന്റെ വീഴ്ചയല്ല, മറിച്ച് അത് കൃത്യമായി നടപ്പാക്കുന്നതിലെ പോരായ്മയാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് കോടതി വിലയിരുത്തി. 

Related articles

See all
Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

ഇരുമുടിക്കെട്ടുമായി മോഹൻലാൽ; ക്രിസ്മസ് റിലീസായി 'അതിമനോഹരം': പുതിയ പോസ്റ്റർ പുറത്തുവിട്ടു

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Save your stories

Sign in