Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സൂപ്പർ ലീഗ് കേരള: നിലവിലെ ചാമ്പ്യന്മാരായ കണ്ണൂരിനെ വീഴ്ത്തി തിരുവനന്തപുരം കൊമ്പൻസ്

സൂപ്പർ ലീഗ് കേരള: നിലവിലെ ചാമ്പ്യന്മാരായ കണ്ണൂരിനെ വീഴ്ത്തി തിരുവനന്തപുരം കൊമ്പൻസ്

സൂപ്പർ ലീഗ് കേരളയിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്‌സിനെ തോൽപ്പിച്ച് തിരുവനന്തപുരം കൊമ്പൻസ് വിജയം നേടി. ആവേശകരമായ പോരാട്ടത്തിൽ നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് കൊമ്പൻസ് വിജയം കൈപ്പിടിയിലാക്കിയത്.

മത്സരത്തിന്റെ 43-ാം മിനിറ്റിൽ മികച്ചൊരു ഗോളിലൂടെ തിരുവനന്തപുരം കൊമ്പൻസാണ് ആദ്യം മുന്നിലെത്തിയത്. അർജുൻ നൽകിയ പ്രതിരോധനിരയെ കീറിമുറിച്ച പാസ് നെഞ്ചിൽ നിയന്ത്രിച്ച് പുറംകാലുകൊണ്ട് വലയിലേക്ക് തിരിച്ചുവിട്ട് മുഹമ്മദ് നിഷാമാണ് കൊമ്പൻസിന് ലീഡ് സമ്മാനിച്ചത്. ആദ്യപകുതിയിലും രണ്ടാം പകുതിയുടെ അവസാന മിനിറ്റുകൾ വരെയും തിരുവനന്തപുരം ഈ ലീഡ് നിലനിർത്തി.

എന്നാൽ 80-ാം മിനിറ്റിൽ നിജോ ഗിൽബെർട്ട് നൽകിയ ക്രോസ് ഘാനക്കാരൻ ഫ്രഡറിക് ഗോളാക്കി മാറ്റിയതോടെ കണ്ണൂർ വാരിയേഴ്‌സ് സമനില പിടിച്ചു. നിശ്ചിത സമയത്ത് 1-1 എന്ന നിലയിൽ മത്സരം അവസാനിച്ചതോടെ കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ കണ്ണൂരിന്റെ ആദ്യ മൂന്ന് കിക്കുകളും കൈവിട്ടുപോയപ്പോൾ, എടുത്ത മൂന്ന് കിക്കുകളും ലക്ഷ്യത്തിലെത്തിച്ച് തിരുവനന്തപുരം കൊമ്പൻസ് അനായാസ വിജയം സ്വന്തമാക്കി.

Related articles

See all
Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Popular News

കരിയറില്‍ ആദ്യം; ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകനും ബാറ്റിങ് കോച്ചുമാമായി യുവരാജ് സിങ...

Save your stories

Sign in