Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

90 മിനിറ്റില്‍ ഒരൊറ്റ ഗോള്‍ ഷോട്ട് പോലുമില്ല! ഫൈനലില്‍ ശ്വാസം മുട്ടി അര്‍ജന്റീനന്‍ നിര

90 മിനിറ്റില്‍ ഒരൊറ്റ ഗോള്‍ ഷോട്ട് പോലുമില്ല! ഫൈനലില്‍ ശ്വാസം മുട്ടി അര്‍ജന്റീനന്‍ നിര

അര്‍ജന്റീനയ്ക്ക് എന്താണ് സംഭവിച്ചത്? കളിയിലെ സ്റ്റാറ്റ്‌സ് നോക്കിയാല്‍ ആരും അമ്പരന്നുപോകും! മത്സരത്തിന്റെ നിശ്ചിത 90 മിനിറ്റില്‍ ഒരു തവണ പോലും അര്‍ജന്റീനയ്ക്ക് സ്‌പെയിനിന്റെ ബോക്‌സിലേക്ക് കടന്ന് ഒരൊറ്റ ?ഗോള്‍ ഷോട്ട് പോലും ഉതിര്‍ക്കാന്‍ സാധിച്ചില്ല. എതിരാളികളുടെ ബോക്‌സിലേക്ക് കയറാന്‍ പോലും കഴിയാതെ അര്‍ജന്റീനന്‍ നിര മൈതാനത്ത് പൂര്‍ണ്ണമായും ശ്വാസം മുട്ടുന്ന കാഴ്ചയാണ് കണ്ടത്.

അര്‍ജന്റീനയുടെ ഏറ്റവും വലിയ ശക്തിയും ബലഹീനതയും ലയണല്‍ മെസ്സിയെ അമിതമായി ആശ്രയിക്കുന്നു എന്നതായിരുന്നു. സ്‌പെയിന്‍ കൃത്യമായി മുതലെടുത്തതും ഈ ബലഹീനതയാണ്. 8 ഗോളുകളും 4 അസിസ്റ്റുകളുമായി അര്‍ജന്റീനയെ ഫൈനല്‍ വരെ എത്തിച്ച മെസിയിലേക്കുള്ള എല്ലാ പാസിങ് വഴികളും സ്പാനിഷ് സംഘം കൊട്ടിയടച്ചു. മെസിയുടെ പ്രതിഭാ ധാരാളിത്തത്തിന് ഒരിഞ്ച് ഇടം പോലും നല്‍കില്ലെന്ന് ഉറപ്പിച്ചാണ് സ്‌പെയിന്‍ കളിച്ചത്. മെസിയെ പൂട്ടിയതോടെ അര്‍ജന്റീനയ്ക്ക് പ്ലാന്‍-ബി ഇല്ലെന്ന അവസ്ഥയായി. കടിഞ്ഞാണ്‍ പോയതോടെ കളി സ്വന്തം താളത്തിലേക്ക് കൊണ്ടു വരാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചതുമില്ല.

അര്‍ജന്റീനയുടെ മിഡ്ഫീല്‍ഡും പ്രതിരോധവും സ്പാനിഷ് മുന്നേറ്റങ്ങള്‍ക്ക് മുന്നില്‍ പൂര്‍ണ്ണമായി തകര്‍ന്നുപോയി. 68 ശതമാനം പന്തടക്കവുമായി സ്‌പെയിന്‍ 803 പാസുകള്‍ പൂര്‍ത്തിയാക്കി മൈതാനം ഭരിച്ചപ്പോള്‍, അര്‍ജന്റീനയ്ക്ക് വെറും 32 ശതമാനം പന്തടക്കവും 445 പാസുകളും മാത്രമേ കണ്ടെത്താനായുള്ളൂ. രണ്ട് മണിക്കൂറോളം അര്‍ജന്റീനന്‍ താരങ്ങളെ വെറും കാഴ്ചക്കാരാക്കി സ്‌പെയിന്‍ മൈതാനത്ത് പന്തിനായി ഓടിച്ചു. സ്‌പെയിനിന്റെ വേഗതയ്ക്കും സ്‌പേസ് കണ്‍ട്രോളിനും മുന്നില്‍ ഉത്തരം കണ്ടെത്താനാകാതെ അര്‍ജന്റീനയുടെ കൗണ്ടര്‍ അറ്റാക്കിങ് തന്ത്രങ്ങളും പാളി.

മിനിറ്റുകള്‍ കഴിയും തോറും അര്‍ജന്റീന താരങ്ങളുടെ നിരാശയും സമ്മര്‍ദ്ദവും നിയന്ത്രണാതീതമായി മാറി. സ്വന്തം ശൈലിയില്‍ കളി തിരിച്ചുപിടിക്കാന്‍ സാധിക്കാതെ വന്നതോടെ തന്ത്രങ്ങള്‍ക്ക് പകരം ഗ്രൗണ്ടില്‍ അനാവശ്യ ഫൗളുകള്‍ പെരുകി. ഒടുവില്‍ അവസാന ഘട്ടത്തില്‍ എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായതോടെ അര്‍ജന്റീന 10 പേരായി ചുരുങ്ങി. ഈ അച്ചടക്കമില്ലായ്മയും സമ്മര്‍ദ്ദത്തിന് അടിപ്പെട്ടതുമാണ് അര്‍ജന്റീനയുടെ തകര്‍ച്ച പൂര്‍ത്തിയാക്കിയത്. 11 പേരുണ്ടായിരുന്നപ്പോള്‍ പോലും മുന്നേറ്റം നടത്താന്‍ കഴിയാതിരുന്ന അവര്‍, 10 പേരായി ചുരുങ്ങിയതോടെ പൂര്‍ണ്ണമായി അടിയറവ് പറഞ്ഞു.

മറുവശത്ത്, 90 മിനിറ്റും ഗോള്‍ വീഴാതിരുന്നിട്ടും സ്‌പെയിന്‍ ക്ഷമ കൈവിട്ടില്ല. ഒടുവില്‍ അര്‍ജന്റീനയുടെ തകര്‍ന്ന പ്രതിരോധത്തെ മുതലെടുത്ത് 106-ാം മിനിറ്റില്‍ ഫെറാന്‍ ടോറസിലൂടെ അവര്‍ വിജയഗോള്‍ സ്വന്തമാക്കി. ടൂര്‍ണമെന്റിലുടനീളം വെറും ഒരു ഗോള്‍ മാത്രം വഴങ്ങി ലോകകപ്പ് നേടുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും, തുടര്‍ച്ചയായി യൂറോ കപ്പും ഫിഫ ലോകകപ്പും രണ്ട് തവണ നേടുന്ന ആദ്യ ടീമെന്ന ചരിത്രവും കുറിച്ചാണ് സ്‌പെയിന്‍ കളം വിട്ടത്.

Related articles

See all
Popular News

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; മുഖ്യപരിശീലകൻ മഹേല ജയവർധനെ പടിയിറങ്ങുന്നു

Popular News

ഇന്ത്യൻ ക്രിക്കറ്റിൽ ഇതുവരെ കാണാത്ത നീക്കം; സ്വന്തം ചെലവിൽ നെറ്റ് ബൗളർമാരുമായി ശുഭ്മാൻ ഗിൽ...

Popular News

പരമ്പര ആർക്ക്? ചിന്നസ്വാമിയിൽ ഇന്ന് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ജീവന്മരണ പോരാട്ടം

Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Save your stories

Sign in