Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം. മാഞ്ചെസ്റ്റർ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധിച്ചു IOC UK പ്രവർത്തകർ; രണ്ടാം ഘട്ട പ്രതിഷേധത്തിന് തുടക്കം

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം. മാഞ്ചെസ്റ്റർ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധിച്ചു IOC UK പ്രവർത്തകർ;  രണ്ടാം ഘട്ട പ്രതിഷേധത്തിന് തുടക്കം
മാഞ്ചെസ്റ്റർ/ ലണ്ടന്‍: രാഹുൽ ഗാന്ധിക്കെതിരായ സംഘപരിവാർ ഭരണകൂടo വിലകൊടുത്ത് വാങ്ങിയ ജനാധിപത്യ വിരുദ്ധ നടപടികളിൽ ശക്തമായി പ്രതിഷേധികൊണ്ട്, IOC പ്രവർത്തകർ മാഞ്ചെസ്റ്ററിൽ ഒത്തുകൂടി. മാഞ്ചസ്റ്റർ കത്തീഡ്രൽ യാർഡിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന അർപ്പിച്ചുകൊണ്ട് തുടക്കം കുറിച്ച രണ്ടാം ഘട്ട പ്രതിഷേധ സംഗമത്തിനു IOC ഭാരവാഹികളായ ബോബിൻ ഫിലിപ്പ്, റോമി കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി. ലണ്ടനിലെ പാർലമെന്‍റ്  സ്‌ക്വയറിൽ നടത്തിയ ഒന്നാം ഘട്ട പ്രതിഷേധ യോഗം വൻ ജനശ്രദ്ധ ആകർഷിച്ചിരുന്നു. കോൺഗ്രസ്‌ നേതാവ് എന്നതിലുപരി ദേശീയ മുഖവും സാധാരണ ജനതയുടെ പ്രതീക്ഷയും ഏക ആശ്രയവുമായ രാഹുൽ ഗാന്ധിയെ എന്ത് വിലകൊടുത്തും സംരക്ഷിക്കുവാൻ ഓരോ കോൺഗ്രസ്സുകാരനും ബാധ്യതയുണ്ടെന്നും, രാഷ്ട്രീയ എതിരാളികളെ കള്ളക്കളികൾ കൊണ്ട് ഇല്ലായ്മ ചെയ്യാൻ ഏത് അറ്റം വരെയും പോകാൻ മടിയില്ലാത്ത മോദാനി ഭരണകൂടത്തിന്റെ പൊള്ളത്തരങ്ങൾ ജനങ്ങൾക്ക്‌ മുന്നിൽ തുറന്നു കാട്ടണമെന്നുമുള്ള പൊതുവികാരം പ്രകടമായ പ്രതിഷേധ സംഗമത്തിൽ ബോബിൻ ഫിലിപ്പ്, റോമി കുര്യാക്കോസ്, സോണി കവുങ്കൽ ചാക്കോ, പുഷ്പരാജൻ, അഖിൽ ജോസ്, അജയ് യാദവ് എന്നിവർ പ്രസംഗിച്ചു. രാഹുൽ ഗാന്ധിക്ക് പൂർണ പിന്തുണ പ്രഖാപിക്കുകയും, മോഡി സർക്കാരിന്‍റെ  ജനാധിപത്യ ധ്വoസനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമിരമ്പുകയും ചെയ്‌ത യോഗത്തിൽ, മിഡ്‌ലാൻഡ്‌സിലെ വിവിധ സ്ഥലങ്ങളെ പ്രതിനിധീകരിച്ചു ഷാജി, ലിജോ, ജിപ്സൺ, സച്ചിൻ, ഹരികൃഷ്ണൻ, സച്ചിൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.

Related articles

See all
Popular News

ജെറ്റ് എഞ്ചിന്റെ കരുത്തിൽ റോക്കറ്റ് പോലൊരു കുതിപ്പ്; ഹാർലി ഡേവിഡ്സണിൽ വേറിട്ട പരീക്ഷണവുമായ...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

2026-ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; റോബർട്ട് ഇ. ഹാളിനും മൈക്കൽ വുഡ്ഫോർഡിനും പു...

Popular News

മാർപാപ്പയ്ക്ക് ശസ്ത്രക്രിയ ശ്വാസകോശത്തില്‍ മുഴ, രോഗ വിവരം അറിയിച്ച് മാര്‍പാപ്പ

Save your stories

Sign in