Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

18-ാം അന്താരാഷ്ട്ര സെഞ്ചുറി, ഏഷ്യാ കപ്പിലെ ഉയര്‍ന്ന സ്‌കോര്‍; റണ്‍വേട്ടയില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്മൃതി മന്ധാന

18-ാം അന്താരാഷ്ട്ര സെഞ്ചുറി, ഏഷ്യാ കപ്പിലെ ഉയര്‍ന്ന സ്‌കോര്‍; റണ്‍വേട്ടയില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്മൃതി മന്ധാന

ഡല്‍ഹി: വനിതാ അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ ചരിത്രം കുറിച്ച് ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ സ്മൃതി മന്ധാന. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന വനിതാ താരമെന്ന റെക്കോര്‍ഡാണ് സ്മൃതി സ്വന്തം പേരില്‍ കുറിച്ചത്. വനിതാ ഏഷ്യാ കപ്പില്‍ ഹോങ്കോങ്ങിനെതിരായ പോരാട്ടത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി അടിച്ചുകൂട്ടിയാണ് താരം ഈ അപൂര്‍വ്വ നേട്ടം അവിസ്മരണീയമാക്കിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ മിതാലി രാജിന്റെ 10,868 റണ്‍സ് എന്ന റെക്കോര്‍ഡാണ് സ്മൃതി തകര്‍ത്തത്. നിലവില്‍ 10,880 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

ഹോങ്കോങ്ങിനെതിരായ മത്സരത്തില്‍ 64 പന്തില്‍ 7 സിക്‌സറുകളും 14 ഫോറുകളും അടക്കം 124 റണ്‍സാണ് സ്മൃതി അടിച്ചെടുത്തത്. ഈ ഇന്നിങ്‌സോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന വനിതാ താരമെന്ന ബഹുമതിയും സ്മൃതി സ്വന്തമാക്കി. ഇതോടെ 18 അന്താരാഷ്ട്ര ശതകങ്ങള്‍ (ടെസ്റ്റില്‍ 2, ഏകദിനത്തില്‍ 14, ടി20യില്‍ 2) പൂര്‍ത്തിയാക്കിയ സ്മൃതി, 17 സെഞ്ചുറികള്‍ വീതം നേടിയിട്ടുള്ള ഓസ്‌ട്രേലിയന്‍ താരം മെഗ് ലാന്നിങ്, ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട് എന്നിവരെ പിന്നിലാക്കി പട്ടികയില്‍ ഒന്നാമതെത്തി.

അന്താരാഷ്ട്ര ടി20യില്‍ രണ്ട് സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവും മത്സരത്തിലൂടെ സ്മൃതി സ്വന്തം പേരില്‍ കുറിച്ച്. കൂടാതെ, വനിതാ ഏഷ്യാ കപ്പ് ടി20 ചരിത്രത്തില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് സ്മൃതി കുറിച്ച 124 റണ്‍സ്. 2024-ലെ ഏഷ്യാ കപ്പില്‍ ശ്രീലങ്കന്‍ നായിക ചമരി അട്ടപ്പട്ടു മലേഷ്യക്കെതിരെ നേടിയ 119 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇന്ത്യന്‍ ഓപ്പണര്‍ ഇതിലൂടെ പഴങ്കഥയാക്കിയത്.

ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ തായ്ലന്‍ഡിനെതിരെ 19 റണ്‍സെടുത്തപ്പോള്‍ തന്നെ ന്യൂസിലന്‍ഡിന്റെ സുസി ബെയ്റ്റ്‌സിനെ മറികടന്ന് സ്മൃതി റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. തൊട്ടടുത്ത മത്സരത്തില്‍ സെഞ്ചുറി പ്രകടനത്തോടെ മിതാലിയെയും പിന്തള്ളി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ വനിതാ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരിയായി മാറി.

Related articles

See all
Popular News

ഇന്ത്യൻ ക്രിക്കറ്റിൽ ഇതുവരെ കാണാത്ത നീക്കം; സ്വന്തം ചെലവിൽ നെറ്റ് ബൗളർമാരുമായി ശുഭ്മാൻ ഗിൽ...

Popular News

പരമ്പര ആർക്ക്? ചിന്നസ്വാമിയിൽ ഇന്ന് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ജീവന്മരണ പോരാട്ടം

Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Popular News

തകർച്ചയിൽ നിന്ന് തകർപ്പൻ തിരിച്ചുവരവ്: സ്മൃതി മന്ദാനയുടെ ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ ഇന്ത്...

Save your stories

Sign in