Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം 'ദി വാൻ - ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്' റിലീസ് സെപ്റ്റംബർ 25 ന്

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം 'ദി വാൻ - ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്' റിലീസ്  സെപ്റ്റംബർ 25 ന്

സിദ്ധാർത്ഥ് മൽഹോത്രയും തമന്ന ഭാട്ടിയയും പ്രധാന വേഷത്തിൽ എത്തുന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ഫോക്ലോർ എന്റർടെയ്നറുകളിലൊന്നായ 'ദി വാൻ' റിലീസ് തീയതി പുറത്ത്. 2026 സെപ്റ്റംബർ 25 ന് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തും. റിലീസ് തീയതിയുടെ പ്രഖ്യാപനത്തോടൊപ്പം, സിനിമയുടെ വിശാലമായ ലോകം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ശ്രദ്ധേയമായ ഒരു പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. ദീപക് കുമാർ മിശ്ര സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ബാലാജി മോഷൻ പിക്ചേഴ്സും ടിവിഎഫ് മോഷൻ പിക്ചേഴ്സും ചേർന്നാണ്. ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ് എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ. ടിവിഎഫുമായി സഹകരിച്ച് ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ഡിവിഷനായ ബാലാജി മോഷൻ പിക്ചേഴ്സും 11.11 പ്രൊഡക്ഷനും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

അരുണാഭ് കുമാർ ആണ് ചിത്രം രചിച്ചിരിക്കുന്നത്. നാടകീയത നിറഞ്ഞ രീതിയിൽ, ചുറ്റുമുള്ള കാളയ്ക്കും കടുവയ്ക്കും ഇടയിൽ നിൽക്കുന്ന ശക്തനായ, യോദ്ധാവിനെപ്പോലുള്ള നായകനെ അവതരിപ്പിക്കുന്ന പോസ്റ്റർ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. നാടോടിക്കഥകളെ അടിസ്ഥാനമാക്കി, അതിന്റെ ശൈലിയിൽ ആണ് ചിത്രം കഥ പറയുന്നതെന്നും പോസ്റ്റർ സൂചിപ്പിക്കുന്നുണ്ട്. ഇന്ത്യൻ നാടോടിക്കഥകളെ വലിയ സ്ക്രീനിലേക്ക് കൊണ്ടുവരാനുള്ള ഏറ്റവും വലിയ ശ്രമങ്ങളിലൊന്നാണ് 'ദി വാൻ'. ഫാന്റസി, ആക്ഷൻ, കോമഡി, സാഹസികത എന്നിവ സമന്വയിപ്പിക്കുന്ന ഈ ചിത്രം, വിപുലമായ ഒരു കഥാലോക നിർമ്മാണത്തിന്റെയും അത്യാധുനിക വിഷ്വൽ ഇഫക്റ്റുകളുടെയും പിന്തുണയുള്ള അതിമനോഹരമായ സിനിമാ അനുഭവം വാഗ്ദാനം ചെയ്യുന്നു. തലമുറകളിലുടനീളമുള്ള പ്രേക്ഷകരുമായി പ്രതിധ്വനിക്കുന്ന, ഇന്ത്യൻ സംസ്കാരത്തിൽ വേരൂന്നിയ കഥകൾ ആഘോഷിക്കാനാണ് 'വാൻ' ലക്ഷ്യമിടുന്നത്.

അഡാപ്റ്റേഷനുകൾ, റീമേക്കുകൾ, നിലവിൽ സ്ഥാപിതമായ ഫ്രാഞ്ചൈസികൾ എന്നിവ ആധിപത്യം പുലർത്തുന്ന ഒരു കാലഘട്ടത്തിൽ, കഥയുടെ ഒരു പുതിയതും യഥാർത്ഥവുമായ ലോകം സൃഷ്ടിച്ചു കൊണ്ട് വലിയ കാൻവാസിൽ ആണ് വാൻ കഥ പറയാൻ ശ്രമിക്കുന്നത്. നമ്മുടെ പ്രിയപ്പെട്ട ഫാന്റസി ലോകങ്ങളെപ്പോലെ, ഈ സിനിമ ഒരൊറ്റ കഥ പറയുക മാത്രമല്ല, അതിനുള്ളിൽ അതിന്റേത് മാത്രമായ കഥാപാത്രങ്ങളും ചിഹ്നങ്ങളും ഐതിഹ്യങ്ങളും നിറഞ്ഞ വിപുലമായ നാടോടിക്കഥകൾക്ക് അടിത്തറയിടുക കൂടി ചെയ്യുന്നുണ്ട്. ഇതിനൊപ്പം, സിനിമാപ്രേമികളുടെ ആകാംക്ഷ വർദ്ധിപ്പിച്ചുകൊണ്ട്, ഇതിനോടകം തന്നെ ദി ലെജൻഡ് ഓഫ് വാൻ കോമിക് ബുക്കിലൂടെ ആ വലിയ കാഴ്ചയെക്കുറിച്ചുള്ള ആദ്യ ഗ്ലിമ്പ്സ് നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്.ശോഭ കപൂർ, ഏക്താ ആർ കപൂർ, അരുണാഭ് കുമാർ, നീരജ് കോത്താരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും വിഷ്വൽ ഡിറക്ഷനും നിർവഹിക്കുന്നത് മനു ആനന്ദ് ആണ്. പിആർഒ- ശബരി









Related articles

See all
Popular News

ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകൾ; ബോക്സ് ഓഫീസിൽ തരംഗമായി രജനികാന്തിന്റെ 'ജയിലർ 2'

Popular News

ഇടിമിന്നലും ശക്തമായ കാറ്റും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in