Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നീറ്റ് പ്രതിഷേധത്തിന് പിന്തുണയുമായി ശുഭ്മാൻ ഗിൽ; 'വിദ്യാർഥികളുടെ ശബ്ദം കേൾക്കണം, അവരുടെ ഭാവിയാണ് പ്രധാനം'

നീറ്റ് പ്രതിഷേധത്തിന് പിന്തുണയുമായി ശുഭ്മാൻ ഗിൽ; 'വിദ്യാർഥികളുടെ ശബ്ദം കേൾക്കണം, അവരുടെ ഭാവിയാണ് പ്രധാനം'

ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് നായകൻ ശുഭ്മാൻ ഗിൽ. സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെ ശബ്ദം കേൾക്കണമെന്നും, അവരുടെ ഭാവി മുൻനിർത്തിയുള്ള തീരുമാനങ്ങളാണ് രാജ്യത്ത് ഉണ്ടാകേണ്ടതെന്നും ഗിൽ സാമൂഹിക മാധ്യമത്തിലൂടെ വ്യക്തമാക്കി.

വിദ്യാർഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും, ഈ വിഷയത്തെ അനുകമ്പയോടെയും പരസ്പര ബഹുമാനത്തോടെയും സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

"ഇന്ത്യക്കാരനായ ഒരു യുവാവ് എന്ന നിലയിൽ, പഠിക്കാനും സ്വപ്നം കാണാനും സ്വന്തം ഭാവി രൂപപ്പെടുത്താനും നമ്മുടെ തലമുറയ്ക്ക് അർഹമായ എല്ലാ അവസരങ്ങളും ലഭിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. സമാധാനപരമായി സ്വന്തം അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന ഓരോ യുവാവിനെയും ഞാൻ ബഹുമാനിക്കുന്നു. വിദ്യാഭ്യാസം നമ്മുടെ രാജ്യത്തിന്റെ ഭാവിയെ നിർണയിക്കുന്ന മേഖലയാണ്. അതിനാൽ ഓരോ വിദ്യാർഥിയുടെയും ഭാവി മുൻനിർത്തി അനുകമ്പയോടെയും പരസ്പര ബഹുമാനത്തോടെയും നമുക്ക് മുന്നോട്ട് പോകാം. ഇന്ത്യയുടെ മികച്ച നാളേക്കായി," എന്നാണ് ഗിൽ കുറിച്ചത്.

ക്രിക്കറ്റ് ലോകത്ത് നിന്ന് വ്യാപക പിന്തുണ

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരായ വിദ്യാർഥി സമരത്തിന് പിന്തുണയുമായി ഇതിനുമുമ്പ് ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, യുവരാജ് സിങ്, ഇർഫാൻ പഠാൻ എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു. വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കണമെന്നും, പരീക്ഷാ സംവിധാനത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് കായികരംഗത്തെ പ്രമുഖർ തുടർച്ചയായി പ്രതികരിക്കുന്നത്.

Related articles

See all
Popular News

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; മുഖ്യപരിശീലകൻ മഹേല ജയവർധനെ പടിയിറങ്ങുന്നു

Popular News

പരമ്പര ആർക്ക്? ചിന്നസ്വാമിയിൽ ഇന്ന് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ജീവന്മരണ പോരാട്ടം

Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Save your stories

Sign in