Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശിവശങ്കറിനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യും ; സി.സി ടി.വി ദൃശ്യങ്ങള്‍ നിർണായകം

ശിവശങ്കറിനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യും ; സി.സി ടി.വി ദൃശ്യങ്ങള്‍ നിർണായകം
സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിർദേശം നല്‍കി. ഇന്നലെ അഞ്ച് മണിക്കൂർ ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം പേരൂർക്കട പൊലീസ് ക്ലബ്ബിലായിരുന്നു ചോദ്യം ചെയ്യല്‍. കേസന്വേഷണത്തില്‍ സെക്രട്ടേറിയറ്റിലെ സി.സി ടി.വി ദൃശ്യങ്ങള്‍ നിർണായകമാകുമെന്നാണ് എന്‍.ഐ.എ സംഘത്തിന്‍റെ വിലയിരുത്തല്‍. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. സ്വർ‍ണ്ണം പിടികൂടിയതിന് മുമ്പും ശേഷവുമുള്ള ദൃശ്യങ്ങള്‍ അന്വേഷണത്തില്‍ നിർണായകമാകും. ജൂലൈ 1 മുതല്‍ 12 വരെയുള്ള ദൃശ്യങ്ങള്‍ എന്‍.ഐ.എ സംഘം പരിശോധിക്കും. ഈ ദൃശ്യങ്ങള്‍ ഇടിമിന്നലില്‍ നശിച്ചു എന്നായിരുന്നു നേരത്തെ സർക്കാർ കസ്റ്റംസിന് വിശദീകരണം നല്‍കിയിരുന്നത്. കേസിലെ ഒന്നാം പ്രതി സരിത് ശിവശങ്കറിനെതിരെ മൊഴി നല്‍കിയിരുന്നു. പ്രതികള്‍ ശിവശങ്കറിനെ കാണാന്‍ ഓഫീസില്‍ എത്തിയിരുന്നോ എന്നത് കണ്ടെത്താനാണ് സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്. ശിവശങ്കറിന്‍റെ യാത്രകളും ഫോണ്‍ വിളികളും എന്‍.ഐ.എ സംഘം പരിശോധിക്കും. ഇന്നലെ തുടർച്ചയായി അഞ്ച് മണിക്കൂർ എം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. വൈകിട്ട് നാല് മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി 9 മണി വരെ നീണ്ടു. വീണ്ടും ചോദ്യം ചെയ്യുന്നതിലൂടെ കേസുമായി ശിവശങ്കറിനെ ബന്ധിപ്പിക്കുന്ന തെളിവുകള്‍ എന്‍.ഐ.എക്ക് ലഭിച്ചിട്ടുണ്ടാകാമെന്നാണ് സൂചന.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in