Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ.പി.സി.സിയുടെ രണ്ടാം ഘട്ട 'സേവ് കേരള സ്പീക്ക് അപ്പ് ക്യാമ്പയിൻ' ഇന്ന്

കെ.പി.സി.സിയുടെ  രണ്ടാം ഘട്ട  'സേവ് കേരള സ്പീക്ക് അപ്പ് ക്യാമ്പയിൻ' ഇന്ന്
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ അഴിമതി,സ്വജനപക്ഷപാതം, നിയമവിരുദ്ധ നിയമനം, സ്വര്‍ണ്ണക്കള്ളക്കടത്ത് ബന്ധം, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ച, ഭരണസ്തംഭനം തുടങ്ങിയവ ജനമധ്യത്തില്‍ തുറന്നുകാട്ടുന്നതിനായി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി രണ്ടാം ഘട്ട 'സേവ് കേരള സ്പീക്ക് അപ്പ് ക്യാമ്പയിൻ' സംഘടിപ്പിക്കും.  ക്യാമ്പയിന്‍റെ ഭാഗമായി ഡി.സിസി ഭാരവാഹികളും ബ്ലോക്ക് ഭാരവാഹികളും  സത്യഗ്രഹം അനുഷ്ഠിക്കും. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സത്യാഗ്രഹം. ക്യാമ്പയിനിന്‍റെ  സംസ്ഥാനതല ഉദ്ഘാടനം ഇന്ദിരാഭവനിൽ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നിർവ്വഹിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,  എന്നിവര്‍ സത്യാഗ്രഹ സമരത്തിന് പിന്തുണ നൽകും. സമാപന സമ്മേളനത്തിൽ പ്രമുഖ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കും. ക്യാമ്പയിനിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് കെ.പി.സി.സി ആസ്ഥാനത്തും കണ്ടയിന്‍മെന്‍റ് സോണ്‍ അല്ലാത്ത ജില്ലകളില്‍ ഡി.സിസി ഭാരവാഹികളും ബ്ലോക്ക് ഭാരവാഹികളും അവരവരുടെ വീടുകളിലും സത്യാഗ്രഹം നടത്തും.  മൂന്നാം ഘട്ടത്തില്‍ മണ്ഡലം, വാര്‍ഡ് ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ സത്യഗ്രഹ പരിപാടികള്‍ സംഘടിപ്പിക്കും.

Related articles

See all
Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Popular News

നവരാത്രി ആഘോഷത്തിന് രാജകീയ പ്രൗഢി; പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശാസ്താവിന്റെ എഴുന്ന...

Popular News

കല്ലാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കും; ചിന്നാർ, കല്ലാർ പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദേ...

Save your stories

Sign in