Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ടി20 ലോകകപ്പ് ടീമിൽ നിന്ന് പുറത്തായതിന്റെ കാരണം തുറന്ന് പറഞ്ഞ് സഞ്ജു സാംസൺ

ടി20 ലോകകപ്പ് ടീമിൽ നിന്ന് പുറത്തായതിന്റെ കാരണം തുറന്ന് പറഞ്ഞ് സഞ്ജു സാംസൺ

മുംബൈ: 2026 ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടാനാകാതെ പോയതിന്റെ കാരണം തുറന്ന് പറഞ്ഞ് വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസൺ. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ മോശം പ്രകടനവും, അതേ സമയം ഇഷാൻ കിഷൻ പുറത്തെടുത്ത മികച്ച ഫോമുമാണ് ലോകകപ്പ് ടീമിൽ നിന്ന് തഴയപ്പെടാൻ കാരണമായതെന്ന് സഞ്ജു വ്യക്തമാക്കി.

ഒരു ചാനലിൽ നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്. ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 24, 6, 6, 10, 0 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്കോറുകൾ. ഈ പ്രകടനം തന്റെ ലോകകപ്പ് പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയായെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂസിലൻഡ് പരമ്പരയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഇഷാൻ കിഷൻ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനായി പുറത്തെടുത്ത മികച്ച പ്രകടനമാണ് ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കിയതെന്ന് സഞ്ജു പറഞ്ഞു. “ഇഷാൻ തിരിച്ചുവന്നപ്പോൾ അദ്ദേഹത്തിന്റെ കഥ തീർത്തും വ്യത്യസ്തമായിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനെ ഒറ്റയ്ക്ക് വിജയിപ്പിച്ചാണ് അദ്ദേഹം ടീമിലെത്തിയത്. അദ്ദേഹം മറ്റൊരു തലത്തിലായിരുന്നു ബാറ്റ് ചെയ്തത്. അപ്പോൾ തന്നെ ഇഷാൻ എനിക്ക് മുന്നിലേക്ക് ഉയർന്നുവരുന്നത് വ്യക്തമായി കാണാൻ കഴിഞ്ഞു,” സഞ്ജു പറഞ്ഞു. ആ സമയത്ത് ടീമിന് വേണ്ടിയിരുന്നത് മികച്ച ഫോമിലുള്ള ഒരു താരത്തെയായിരുന്നുവെന്നും, അതോടെ തന്റെ ലോകകപ്പ് സ്വപ്നം അവസാനിച്ചതായി മനസിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരിയറിലെ മികച്ച ഫോമിൽ ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ചുറികൾ നേടിയ സമയത്താണ് ഈ തിരിച്ചടി നേരിടേണ്ടി വന്നതെന്ന് സഞ്ജു പറഞ്ഞു. പുറത്തുള്ളവർ തന്റെ സ്ഥാനം സുരക്ഷിതമാണെന്ന് കരുതിയിരുന്നെങ്കിലും താൻ ഒരിക്കലും അങ്ങനെ ചിന്തിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ലോകകപ്പ് ലക്ഷ്യമിട്ട് കഠിനാധ്വാനം ചെയ്തെങ്കിലും ന്യൂസിലൻഡ് പരമ്പരയിൽ കാര്യങ്ങൾ അനുകൂലമായില്ലെന്ന് സഞ്ജു പറഞ്ഞു.

ഈ അനുഭവം ജീവിതത്തിലെ പ്രധാനപ്പെട്ടൊരു പാഠം പഠിപ്പിച്ചുവെന്നും സഞ്ജു തുറന്നുപറഞ്ഞു. “ഞാൻ അമിതമായി കഠിനാധ്വാനം ചെയ്യുകയായിരുന്നുവെന്ന് പിന്നീട് മനസിലായി. മണിക്കൂറുകളോളം പരിശീലനം നടത്തുന്നതിനേക്കാൾ സന്തോഷത്തോടെയും മാനസികമായി നല്ല അവസ്ഥയിലുമായിരിക്കുകയാണ് പ്രധാനമെന്ന് എന്റെ ഭാര്യ പറഞ്ഞിരുന്നു. ന്യൂസിലൻഡ് പരമ്പരയാണ് ആ വാക്കുകളുടെ യഥാർത്ഥ അർഥം എനിക്ക് മനസിലാക്കി തന്നത്,” സഞ്ജു പറഞ്ഞു. 

ലോകകപ്പ് ടീമിൽ ഇടം നഷ്ടമായ അനുഭവം തന്നെ കൂടുതൽ കരുത്തനാക്കിയെന്നും, മുന്നോട്ടുള്ള കരിയറിൽ അതിൽ നിന്ന് പഠിച്ച പാഠങ്ങൾ വലിയ സഹായമാകുമെന്നും സഞ്ജു കൂട്ടിച്ചേർത്തു.

Related articles

See all
Popular News

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; മുഖ്യപരിശീലകൻ മഹേല ജയവർധനെ പടിയിറങ്ങുന്നു

Popular News

പരമ്പര ആർക്ക്? ചിന്നസ്വാമിയിൽ ഇന്ന് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ജീവന്മരണ പോരാട്ടം

Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Save your stories

Sign in