Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്തേക്ക്: ദിലീഷ് പോത്തനും അൽഫോൻസ് പുത്രനും പ്രധാന റോളില്‍; നവരസാ ഫിലിംസിന്റെ പുതിയ ചിത്രത്തിന് പൂജയോടെ തുടക്കം

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്തേക്ക്: ദിലീഷ് പോത്തനും അൽഫോൻസ് പുത്രനും പ്രധാന റോളില്‍; നവരസാ ഫിലിംസിന്റെ പുതിയ ചിത്രത്തിന് പൂജയോടെ തുടക്കം

ഇടുക്കി: 'പ്രകമ്പനം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നവരസാ ഫിലിംസും സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസും കൈകോർക്കുന്ന പുതിയ സിനിമയ്ക്ക് ഇടുക്കി പന്ന്യാർകുട്ടിയിൽ തുടക്കമായി. 'തങ്കം' എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം ഷഹീദ് അറഫാത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ പ്രിയനടി സംവൃതാ സുനിൽ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നു. 'നവരസാ പ്രൊഡക്ഷൻ 3' എന്നാണ് താൽക്കാലികമായി  ചിത്രത്തിന് പേരിട്ടിരിക്കുന്നത്.  ഇന്ന് നടന്ന പൂജാ ചടങ്ങിൽ അൽഫോൻസ് പുത്രൻ ഫസ്റ്റ് ക്ലാപ്പും ദിലീഷ് പോത്തൻ സ്വിച്ചോൺ കർമ്മവും നിർവ്വഹിച്ചു. സംവൃതാ സുനിൽ, ദിലീഷ് പോത്തൻ, അൽഫോൻസ് പുത്രൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിബിൻ ഗോപിനാഥ്, അഭിജിത്ത് സുരേഷ്, അശ്വതി മനോഹരൻ, റിയാസ് ഖാൻ, ശ്രുതി ജയൻ, ബിസാൽ പ്രസന്ന എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

'കെട്ട്യോളാണ് എന്റെ മാലാഖ', 'അഡിയോസ് അമിഗോസ്' എന്നീ ചിത്രങ്ങൾക്ക് ശേഷം തങ്കം തിരക്കഥയെഴുതുന്ന ചിത്രം ഇടുക്കിയുടെ മലയോര പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. 'ആടുജീവിത'ത്തിന് ശേഷം സുനിൽ കെ.എസ്. ഛായാഗ്രഹണം നിർവ്വഹിക്കുന്ന മലയാള ചിത്രം കൂടിയാണിത്. 'ഗപ്പി', 'അമ്പിളി' എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജോൺ പോൾ ജോർജാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ശ്രീജിത്ത് കെ.എസ്, കാർത്തികേയൻ എസ്. എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ-പ്രൊഡ്യൂസേഴ്സ് ധിലോർ, റിജോഷ്, മോൻസി, ബ്ലെസ്സി എന്നിവരാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഭിജിത്ത് സുരേഷ്, എഡിറ്റിംഗ്: കിരൺ ദാസ്, പശ്ചാത്തല സംഗീതം: അജേഷ് ആന്റോ, പ്രൊഡക്ഷൻ ഡിസൈൻ: സുഭാഷ് കരുൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: വിപിൻ വിജയൻ, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ബിനു മുരളി, പി.ആർ.ഒ: വാഴൂർ ജോസ്.


Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Save your stories

Sign in