Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സജിൻ ബാബുവിന്റെ പുതിയ റിയലിസ്റ്റിക് ത്രില്ലർ "തർക്കം": ചിത്രീകരണത്തിന് കൊടുങ്ങല്ലൂരിൽ തുടക്കമായി

സജിൻ ബാബുവിന്റെ പുതിയ റിയലിസ്റ്റിക് ത്രില്ലർ "തർക്കം": ചിത്രീകരണത്തിന് കൊടുങ്ങല്ലൂരിൽ തുടക്കമായി

ദേശീയ അവാർഡ് ജേതാവായ സജിൻ ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന "തർക്കം" എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്ര സന്നിധിയിൽ വച്ച് നടന്ന ചടങ്ങിൽ ശ്രീ ത്രിവിക്രമ അഡികളാണ് ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്. പി ഡബ്ൾയൂ എൽ ഒ എന്റർടൈയ്ൻമെന്റ്, സജിൻ ബാബു പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അനൂപ് കുട്ടി, സജിൻ ബാബു എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ജെബിൻ ജേക്കബാണ് ചിത്രത്തിന്റെ പ്രധാന ഛായാഗ്രഹണം നിർവഹിക്കുന്നത്.

പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രം ഒരു റിയലിസ്റ്റിക് ത്രില്ലർ ജോണറിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ജാതി-ഫ്യൂഡൽ മേധാവിത്വത്തെ ഇന്നും ന്യായികരിച്ച് അഭിമാനത്തോടെ ജീവിക്കുന്ന ഒരു പോലീസ് ഓഫീസറും, ഡോക്ടർ ബി.ആർ. അംബേദ്കറുടെ പുരോഗമന ആശയങ്ങളിൽ ആകൃഷ്ടനായി ലോകത്തെ നയിക്കാൻ ശ്രമിക്കുന്ന സുർജിത്ത് എന്ന യുവാവും തമ്മിലുണ്ടാകുന്ന കടുത്ത സംഘർഷങ്ങളുടെ സംഭവബഹുലമായ മുഹൂർത്തങ്ങളാണ് ചിത്രം ദൃശ്യവൽക്കരിക്കുന്നത്. കൊടുങ്ങല്ലൂർ ഭരണി ആഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്.

സാങ്കേതിക തികവോടെ ഒരുങ്ങുന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ഒരേ സമയം ഏഴോളം ക്യാമറകൾ ഉപയോഗിച്ചാണ് ചിത്രീകരിക്കുന്നത്. നാല് പ്രമുഖ സിനിമാറ്റോഗ്രാഫർമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഈ വമ്പൻ ക്ലൈമാക്സ് ഷൂട്ട് പ്ലാൻ ചെയ്തിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. നന്ദകുമാർ തോട്ടത്തിൽ, സിംബാദ്, റോഷൻ ജോസ് എന്നിവരും ക്യാമറയ്ക്ക് പിന്നിൽ അണിനിരക്കുന്നുണ്ട്.

അപ്പു ഭട്ടതിരി എഡിറ്റിംഗും സൈദ് അബ്ബാസ് സംഗീത സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ ഷാജി അസീസാണ്. വിനോദ് പട്ടണക്കാടൻ (പ്രൊഡക്ഷൻ ഡിസൈനർ), റോബിൻ മാസ്റ്റർ ടീം (ആക്ഷൻ), ഫിജോ ഫിലിപ്പ് (പ്രൊഡക്ഷൻ കൺട്രോളർ), രാകേഷ് ശശീന്ദ്രൻ (സിങ്ക് സൗണ്ട്), ജുബിൻ രാജ് (സൗണ്ട് മിക്സിംഗ്) എന്നിവരാണ് മറ്റ് പ്രധാന അണിയറപ്രവർത്തകർ. സുർജിഷ് സി സുരേഷ് വസ്ത്രാലങ്കാരവും സുരേഷ് പിഷാരടി മേക്കപ്പും കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ മാർക്കറ്റിംഗ് പ്രതീഷ് ശേഖറും പിആർഒ എ.എസ് ദിനേശുമാണ്.


Related articles

See all
Popular News

ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകൾ; ബോക്സ് ഓഫീസിൽ തരംഗമായി രജനികാന്തിന്റെ 'ജയിലർ 2'

Popular News

ഇടിമിന്നലും ശക്തമായ കാറ്റും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Save your stories

Sign in