തിരുവനന്തപുരം: സൈജു കുറുപ്പിനെ നായകനാക്കി രാജേഷ് നായര് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഹരിവരാസനം' അണിയറയില് ഒരുങ്ങുന്നു. ചിത്രത്തില് പ്രശസ്ത തെന്നിന്ത്യന് താരം യോഗി ബാബുവും പ്രധാന വേഷത്തിലെത്തുന്നു എന്ന വിവരമാണ് ഇപ്പോള് പുറത്തുവന്നിരിക്കുന്നത്. സൈജു കുറുപ്പ് തന്റെ സോഷ്യല് മീഡിയ പേജുകളിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്.
ഡോക്ടര് കെ. അമ്പാടിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ചിത്രീകരണം നിലവില് പുരോഗമിക്കുകയാണ്. മലയാളികള്ക്ക് നിരവധി മികച്ച സിനിമകള് സമ്മാനിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറില് വിനായക അജിത് ആണ് ചിത്രം നിര്മ്മിക്കുന്നത്. ഹിറ്റ് ചിത്രം 'മാളികപ്പുറത്തിന്' ശേഷം രഞ്ജിന് രാജ് സംഗീത സംവിധാനം നിര്വഹിക്കുന്ന ചിത്രം കൂടിയാണിത്.
ചിത്രത്തിന്റെ മറ്റു അണിയറപ്രവര്ത്തകര് ഇവരാണ്. പ്രോജക്റ്റ് ഡിസൈനര് : മംഗളം ജയചന്ദ്രന്, ഡി ഓ പി : സജാദ് കാക്കു, എഡിറ്റര് : അജീഷ് ഇടമണ്, പ്രൊഡക്ഷന് കണ്ട്രോളര് : ശശി പൊതുവാള്, പ്രൊഡക്ഷന് ഡിസൈനര് : രാഖില്, വസ്ത്രാലങ്കാരം : സ്റ്റെഫി സേവ്യര്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര് : പാര്ത്ഥന്. സി, മേക്കപ്പ് : ഹസ്സന് വണ്ടൂര്, അസ്സോസിയേറ്റ് ഡയറക്റ്റര്: നിധീഷ്, സ്റ്റില്സ്: ജെഫിന് ബിജോയ്, ഡിസൈന്: ഇല്ലുമിനാര്ട്ടിസ്റ്റ്, പി ആര് ഒ: പ്രതീഷ് ശേഖര്.
സൈജു കുറുപ്പ് ചിത്രം 'ഹരിവരാസനം': തെന്നിന്ത്യന് താരം യോഗി ബാബുവും പ്രധാന വേഷത്തില്; ചിത്രീകരണം പുരോഗമിക്കുന്നു