Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സായ് ദുർഗ തേജ് ചിത്രം 'സാംബരാല യേതിഗട്ട്' ചിത്രീകരണം പൂര്‍ത്തിയായി; ആഗോള റിലീസ് 2027 ജനുവരി 12 ന്

സായ് ദുർഗ തേജ് ചിത്രം 'സാംബരാല യേതിഗട്ട്' ചിത്രീകരണം പൂര്‍ത്തിയായി;  ആഗോള റിലീസ് 2027 ജനുവരി 12 ന്

ഹൈദരാബാദ്: 'വിരൂപാക്ഷ', 'ബ്രോ' എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം സായ് ദുർഗ തേജ് നായകനായെത്തുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രം 'സാംബരാല യേതിഗട്ട്' റിലീസ് തീയതി പ്രഖ്യാപിച്ചു. രോഹിത് കെ.പി സംവിധാനം ചെയ്യുന്ന ചിത്രം 2027 ജനുവരി 12-ന് സംക്രാന്തി റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ. നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ് 150 കോടി ബജറ്റിൽ ഈ പീരിയഡ്-ആക്ഷൻ ഡ്രാമ നിർമ്മിക്കുന്നത്.

ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ചിത്രത്തിൽ ജഗപതി ബാബു, സായ് കുമാർ, ശ്രീകാന്ത്, അനന്യ നാഗല്ല, രവി കൃഷ്ണ തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. പ്രശസ്ത സ്റ്റണ്ട് ഡയറക്ടർ കെവിൻ മാസ്റ്റർ ഒരുക്കിയ 20 കോടി ചെലവഴിച്ചുള്ള വമ്പൻ ക്ലൈമാക്സ് സീനുകളുടെ ചിത്രീകരണം അടുത്തിടെ പൂർത്തിയായിരുന്നു. നിലവിൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.


Related articles

See all
Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Save your stories

Sign in