Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Ramesh Chennithala| ശബരിമല സ്വര്‍ണ്ണക്കൊള്ള: ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിടണം; മന്ത്രി രാജിവെച്ചില്ലെങ്കില്‍ നിഷ്പക്ഷ അന്വേഷണം നടക്കില്ലെന്ന് രമേശ് ചെന്നിത്തല

Ramesh Chennithala|    ശബരിമല സ്വര്‍ണ്ണക്കൊള്ള: ദേവസ്വം ബോര്‍ഡിനെ പിരിച്ചുവിടണം; മന്ത്രി രാജിവെച്ചില്ലെങ്കില്‍ നിഷ്പക്ഷ അന്വേഷണം നടക്കില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള വിവാദത്തില്‍ ദേവസ്വം ബോര്‍ഡിനെ ഉടന്‍ പിരിച്ചുവിടണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ജനങ്ങള്‍ക്ക് വിശ്വാസ്യത ഉറപ്പാക്കുന്ന തരത്തിലുള്ള അന്വേഷണമാണ് ഈ വിഷയത്തില്‍ നടക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതി നടത്തിയ അതീവ ഗൗരവതരമായ പരാമര്‍ശങ്ങളെ സര്‍ക്കാര്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. നിലവിലെ സാഹചര്യത്തില്‍ ദേവസ്വം മന്ത്രി സ്ഥാനത്ത് തുടരുന്നിടത്തോളം കാലം ഈ കേസില്‍ നിഷ്പക്ഷമായ ഒരന്വേഷണം നടക്കില്ലെന്ന് ചെന്നിത്തല ആരോപിച്ചു. കൂടാതെ, സഭയില്‍ ചിത്തരഞ്ജന്‍ എംഎല്‍എ നടത്തിയ തെറ്റായ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'രണ്ടു കൈയ്യുമില്ലാത്തവന്റെ ചന്തിയില്‍ ഉറുമ്പ് കയറിയാല്‍ ഉണ്ടാകുന്ന അവസ്ഥയാണ് പ്രതിപക്ഷത്തിന്'എന്നായിരുന്നു ചിത്തരഞ്ജന്റെ പരിഹാസം. ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, മന്ത്രിയുടെ രാജി കൂടാതെ നീതി ലഭിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.

Related articles

See all
Popular News

കോവളം സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ; 16 കാരി നേരിട്ടത് കൊടും ക്രൂരത, കേ...

Popular News

കിഫ്ബി കടമെടുപ്പ്: ഉയർന്ന പലിശബാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും കിഫ്ബിക്ക് അധിക ഗാര...

Popular News

'രാഷ്ട്രീയ പാരമ്പര്യമില്ലാത്തവര്‍ മന്ത്രിമാരായാല്‍ ഇതാണ് കുഴപ്പം'; ഗണ്‍മാന്റെ മൊഴിമാറ്റത്ത...

Popular News

സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികളുടെ വിമര്‍ശനം; ക്ഷുഭിതനായി പിണറ...

Save your stories

Sign in