Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്തിന് ജാമ്യം

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി എസ് പ്രശാന്തിന് ജാമ്യം

കൊല്ലം: ശബരിമല സ്വര്‍ണ്ണക്കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം അനുവദിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പ്രശാന്തിന്റെ മോശം ആരോഗ്യാവസ്ഥ പരിഗണിച്ചാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

നേരത്തെ ജൂലൈ 23-ന് പ്രശാന്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ തള്ളിയിരുന്നു. എന്നാല്‍ അന്ന് സമാന രീതിയില്‍ ആരോഗ്യകാരണങ്ങള്‍ പരിഗണിച്ച് ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും കേസ് പതിനെട്ടാം പ്രതിയുമായ എ. അജികുമാറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. 

2025-ല്‍ ഹൈക്കോടതിയുടെ മുന്‍കൂറനുമതിയില്ലാതെ ദ്വാരപാലക ശില്പങ്ങളുടെ പാളികള്‍ സ്വര്‍ണ്ണം പൂശാനെന്ന വ്യാജേന പുറത്തേക്ക് കടത്തിയതിലാണ് പ്രശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘം (SIT) കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ 17-ാം പ്രതിയാണ് പ്രശാന്ത്. മറ്റ് പ്രതികള്‍ ചെയ്ത കുറ്റകൃത്യം മറച്ചുവെക്കാന്‍ സഹായിക്കുന്ന രീതിയില്‍ ഔദ്യോഗിക ബോര്‍ഡ് ഉത്തരവിറക്കിയെന്നും, ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, 12-ാം പ്രതി പങ്കജ് ഭണ്ഡാരി എന്നിവര്‍ക്ക് വീണ്ടും സ്വര്‍ണ്ണം അപഹരിക്കാന്‍ ഒത്താശ ചെയ്‌തെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

Related articles

See all
Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Save your stories

Sign in