Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ആരാധകർക്ക് സന്തോഷവാർത്തയുമായി ഋഷഭ് ഷെട്ടി, കാന്താരയുടെ മൂന്നാം ഭാഗത്തിന്റെ തിരക്കഥയും തുടങ്ങി

ആരാധകർക്ക് സന്തോഷവാർത്തയുമായി  ഋഷഭ് ഷെട്ടി, കാന്താരയുടെ മൂന്നാം ഭാഗത്തിന്റെ തിരക്കഥയും തുടങ്ങി

നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുടെ 'കാന്താര: ചാപ്റ്റർ വണ്ണും തുടർന്ന് വന്ന 'കാന്താര' ഫ്രാഞ്ചൈസിയുടെ ഭാഗമായുള്ള മറ്റൊരു ചിത്രവും ബോക്സ് ഓഫീസ് വിജയമായിരുന്നു. ഇപ്പോളിതാ ‘കാന്താര’ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന പുതിയ പ്രഖ്യാപനവുമായി റിഷഭ് ഷെട്ടി രംഗത്ത് . ‘കാന്താര: ചാപ്റ്റർ 2’ ന്റെ  നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ്, ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗത്തിനായുള്ള തിരക്കഥാ വികസനവും ആരംഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞത്. ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഈ സന്തോഷ വാർത്തവെളുപ്പെടുത്തിയത്. സംവിധാനം എന്നത് തന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും, അതിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയില്ലെന്നും , എഴുത്തുകാരുടെ ടീമിനൊപ്പം ‘കാന്താര: ചാപ്റ്റർ 2’ യുടെ കഥ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി .

അതേസമയം, അഭിനയ രംഗത്ത്  ബിഗ് ബജറ്റ് ചിത്രങ്ങളിൽ അഭിനയിക്കുന്ന തീരക്കിലാണ് ഋഷഭ് ഷെട്ടി . ‘ജയ് ഹനുമാൻ’, ‘ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജ്’ എന്നീ ബിഗ് ബജറ്റ് ചിത്രങ്ങളാണ് അടുത്തതായി ഇറങ്ങുന്ന ചിത്രങ്ങൾ. പ്രശാന്ത് വർമ്മ സംവിധാനം ചെയ്യുന്ന പാൻ-ഇന്ത്യൻ ചിത്രം ‘ജയ് ഹനുമാൻ’ എന്ന ചിത്രത്തിൽ ഹനുമാന്റെ വേഷത്തിലാണ് റിഷഭ് എത്തുന്നത് കൂടാതെ ചരിത്ര പശ്ചാത്തലത്തിലുള്ള ‘ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജ്’ എന്ന ചിത്രവും അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടുകളിലൊന്നാണ്  

ഒരേസമയം ഒന്നിലധികം സിനിമകൾ ചെയ്യാൻ തനിക്ക് കഴിയില്ലെന്നും  അതിനാൽ 'ജയ് ഹനുമാൻ' ആയിരിക്കും ആദ്യം വരുക എന്നും  അതിനുശേഷം 'ദ പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജ്' എന്ന ചിത്രം ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ രണ്ട് സിനിമകൾക്കും വ്യത്യസ്തമായ ലുക്കുകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.  


Related articles

See all
Popular News

അഭ്യൂഹങ്ങൾക്ക് വിരാമം; അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നു, സ്ഥിരീകരിച്ച് ത...

Popular News

ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകൾ; ബോക്സ് ഓഫീസിൽ തരംഗമായി രജനികാന്തിന്റെ 'ജയിലർ 2'

Popular News

ഇടിമിന്നലും ശക്തമായ കാറ്റും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Save your stories

Sign in