Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം

കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം
എറണാകുളം-കോട്ടയം സെക്ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നു കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. നിയന്ത്രണത്തിൻറെ ഭാഗമായി മൂന്നു ട്രെയിനുകൾ റദ്ദാക്കി. കുറുപ്പന്തറ-ഏറ്റുമാനൂർ പാതയിൽ ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാലാണ് മൂന്ന് ട്രെയിനുകൾ റദ്ദാക്കുന്നത്. കൂടാതെ മൂന്നെണ്ണം ആലപ്പുഴ വഴി തിരിച്ചുവിടുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ആലപ്പുഴ വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചർ, കോട്ടയം വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചർ, കോട്ടയം വഴിയുള്ള എറണാകുളം-കൊല്ലം മെമു എന്നിവയാണ് റദ്ദാക്കിയത്. ഈ തീവണ്ടികളുടെ ഇതേപാതയിലുള്ള മടക്കയാത്രയും റദ്ദാക്കിയിട്ടുണ്ട്. കോട്ടയം വഴി തിരുവനന്തപുരത്തുനിന്ന് ഹൈദരാബാദിലേക്കു പോകുന്ന ശബരി എക്‌സ്പ്രസ്, കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ജനശതാബ്ദി എക്‌സ്പ്രസ്, ന്യൂഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന കേരള എക്‌സ്പ്രസ് എന്നീ തീവണ്ടികൾ ആലപ്പുഴ വഴി തിരിച്ചുവിടും. ഈ തീവണ്ടികൾക്ക് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം സ്റ്റേഷനുകളിൽ സ്റ്റോപ്പുകൾ ഉണ്ടാകും. കൂടാതെ കന്യാകുമാരി-മുംബൈ ജയന്തി ജനതാ എക്‌സ്പ്രസ് കോട്ടയം സ്റ്റേഷനിൽ ഒരുമണിക്കൂർ പിടിച്ചിടുമെന്നും റെയിൽവേ അറിയിച്ചു. https://youtu.be/pZccGIC6-_Q

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in