Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

213 കോടി വായ്പയോ? കണക്കിൽ കുടുങ്ങി റിപ്പോർട്ടർ; 37.15 കോടിക്ക് വ്യക്തതയില്ലെന്ന് ജിഎസ്ടി

213 കോടി വായ്പയോ? കണക്കിൽ കുടുങ്ങി റിപ്പോർട്ടർ; 37.15 കോടിക്ക് വ്യക്തതയില്ലെന്ന് ജിഎസ്ടി


കൊച്ചി: സ്‌പോൺസർഷിപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് ജിഎസ്ടി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) തയ്യാറാക്കിയ റിപ്പോർട്ടിലെ സുപ്രധാന വിവരങ്ങൾ പുറത്ത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ അക്കൗണ്ടിലെത്തിയ 213 കോടി രൂപ വായ്പയാണെന്ന കമ്പനിയുടെ വാദം നിലനിൽക്കില്ലെന്നാണ് ജിഎസ്ടി എസ്‌ഐടിയുടെ കണ്ടെത്തൽ. സാമ്പത്തിക ഇടപാടുകളിൽ വ്യക്തതയില്ലാത്ത നിരവധി കാര്യങ്ങളുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും സംഘം ശുപാർശ ചെയ്തിട്ടുണ്ട്.

അന്വേഷണ റിപ്പോർട്ട് പ്രകാരം ഒരു ചിട്ടി സ്ഥാപനത്തിൽനിന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് 137.15 കോടി രൂപ ലഭിച്ചിട്ടുണ്ട്. എന്നാൽ കമ്പനിയുടെ ബോർഡ് അംഗീകരിച്ചതായി രേഖകളിൽ കാണിച്ചിരിക്കുന്നത് 100 കോടി രൂപയുടെ ഇടപാടിന് മാത്രമാണ്.

ബോർഡ് അനുമതിയുള്ള തുകയ്ക്ക് പുറമെ ലഭിച്ച 37.15 കോടി രൂപ കമ്പനിയുടെ അക്കൗണ്ടിലെത്തിയത് എങ്ങനെയെന്നതിന് വ്യക്തമായ വിശദീകരണമില്ലെന്നാണ് ജിഎസ്ടി എസ്‌ഐടി ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തിക ഇടപാടുകളുടെ ഈ പൊരുത്തക്കേടുകൾ ഉൾപ്പെടെ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.

അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി വിദേശ അക്കൗണ്ടിലേക്ക് കൈമാറിയ 126 കോടി രൂപ മറ്റു കമ്പനികളിൽനിന്ന് സമാഹരിച്ച പണമാണെന്ന വിവരവും അന്വേഷണത്തിൽ പുറത്തുവന്നിരുന്നു.ഈ തുകയിൽ 77.16 കോടി രൂപ 2025 ജൂണിലും ബാക്കി തുക നവംബറിലുമാണ് വിദേശ അക്കൗണ്ടിലേക്ക് കൈമാറിയത്.

126 കോടി രൂപയുടെ ഇടപാടിന് 18 ശതമാനം നിരക്കിൽ 22.68 കോടി രൂപ ജിഎസ്ടിയായി അടയ്ക്കേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വിദേശ അക്കൗണ്ടിലേക്ക് നടത്തിയ ഇടപാടായതിനാൽ ഇത് റിവേഴ്സ് ചാർജ് സംവിധാനത്തിന് കീഴിൽ വരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇതുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് ജിഎസ്ടി ഓഫീസിലാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റ്യൻ കാഞ്ഞങ്ങാട്ടെ ജിഎസ്ടി ഇന്റലിജൻസ് ഓഫീസിൽ ഹാജരായി മൊഴി നൽകിയിരുന്നു. സാമ്പത്തിക ഇടപാടുകളുടെ ഉറവിടം, വായ്പയെന്ന വാദത്തിന്റെ യാഥാർഥ്യം, വിവിധ സ്ഥാപനങ്ങളിൽനിന്നുള്ള പണമൊഴുക്ക്, വിദേശത്തേക്ക് കൈമാറിയ തുക എന്നിവ ഉൾപ്പെടെ വിശദമായി പരിശോധിക്കണമെന്നാണ് ജിഎസ്ടി എസ്‌ഐടിയുടെ റിപ്പോർട്ടിലെ പ്രധാന ശുപാർശ.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

മുന്നൊരുക്കങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ

Save your stories

Sign in