Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ചെറു നിക്ഷേപങ്ങളുടെ പലിശ നിരക്ക് വെട്ടിക്കുറച്ചത് ഹൃദയശൂന്യമായ പ്രവൃത്തി; കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്

ചെറു നിക്ഷേപങ്ങളുടെ പലിശ നിരക്ക് വെട്ടിക്കുറച്ചത് ഹൃദയശൂന്യമായ പ്രവൃത്തി; കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ്
  ന്യൂഡല്‍ഹി: ചെറു നിക്ഷേപങ്ങളുടെ പലിശ നിരക്ക് വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ കോണ്‍ഗ്രസ്.  ഹൃദയശൂന്യമായതും നാണംകെട്ടതുമായ നീക്കമാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.  നടപടി എത്രയും പെട്ടന്ന് എടുത്തുമാറ്റണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. ചെറു നിക്ഷേപങ്ങളുടെ പലിശനിരക്ക് വെട്ടിക്കുറച്ച നടപടി യുക്തിഹീനമാണ്. ലോക്ക്ഡൗണും സാമ്പത്തിക മാന്ദ്യവും കാരണം ജനങ്ങള്‍ ബുദ്ധിമുട്ടുന്ന ഈ കാലത്തുതന്നെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് വക്താവ് ജയ്‌വീര്‍ ഷെര്‍ഗില്‍ പറഞ്ഞു. ചെറുകിട, ഇടത്തരം സംരഭകരെ സഹായിക്കുന്നതിനായി സര്‍ക്കാര്‍ രണ്ടാം സാമ്പത്തിക പാക്കേജ് കൊണ്ടുവരണം. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും ദരിദ്രരെയും കര്‍ഷകരെയും രക്ഷപെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related articles

See all
Popular News

സൽമാൻ ഖാനുമായി സഹകരിച്ചു പ്രവർത്തിച്ചതിന് പ്രതികാരം; ടൈഗർ ഷ്രോഫിന്റെ കാറിനുനേരെ അഞ്ച് തവണ...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Save your stories

Sign in